ആസിഫ് അലിയുടെ മകന്‍ സിനിമയിലേക്ക്; അച്ഛനോടൊപ്പം 'അണ്ടര്‍ വേള്‍ഡില്‍'

ആസിഫ് അലിയുടെ മകന്‍ ആദം അലിയും സിനിമയിലേക്ക്. ആസിഫ് അലി നായകനാകുന്ന “അണ്ടര്‍ വേള്‍ഡിലൂടെയാണ് ആദമിന്റെ അരങ്ങേറ്റം. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം പുറത്തുവിട്ടത്. രണ്ടു മക്കളുള്ള ആസിഫ് അലിയുടെ മൂത്ത മകനാണ് ആദം.

2017- ല്‍ വന്ന “കാറ്റി”ന് ശേഷം വരുന്ന അരുണ്‍കുമാര്‍ അരവിന്ദ് ചിത്രമാണ് അണ്ടര്‍ വേള്‍ഡ്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം രക്തം പൊടിയുന്ന കഥയുമായാണ് വരുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അമല്‍ നീരദിന്റെ “സി.ഐ.എ”യുടെ രചന നിര്‍വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more

ആസിഫ് അലിയ്‌ക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് . അലക്‌സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്‌സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് സംഗീതം. നിര്‍മ്മാണം ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സ്. വിതരണം ഫ്രൈഡേ ഫിലിം ഹൗസ്.