മഹാസൗന്ദര്യത്തിന്റെ ദിനങ്ങള്‍ വീണ്ടും.. 'ബ്യൂട്ടിഫുള്‍- 2' വരുന്നു; ജയസൂര്യയ്ക്ക് പകരം ആരെത്തും?

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥ രചിച്ച് വി. കെ പ്രകാശ് സംവിധാനം ചെയ്ത ‘ബ്യൂട്ടിഫുൾ’ എന്ന ചിത്രത്തിന്റെ ഒരു രണ്ടാം ഭാഗം ഒരുങ്ങുന്നു. ‘ബ്യൂട്ടിഫുള്‍- 2’ എന്നാണ് ചിത്രത്തിന്‍റെ പേരായി അനൌണ്‍സ്‍‍മെന്‍റ് പോസ്റ്ററില്‍ നൽകിയിരിക്കുന്നത്.

ഫെയിസ്ബുക്കിലൂടെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം അനൂപ് മേനോന്‍ അറിയിച്ചിരിക്കുന്നത്. ബാദുഷ പ്രൊഡക്ഷന്‍സും യെസ് സിനിമ കമ്പനിയും ചേര്‍ന്നാണ് നിർമാണം. ബ്യൂട്ടിഫുള്‍ ആദ്യ ഭാഗത്തിലെ പ്രവര്‍ത്തകര്‍ തന്നെയാണ് സാങ്കേതിക രംഗങ്ങളില്‍ ഇത്തവണയും എത്തുന്നത്.


എന്നാൽ ഇത്തവണ ജയസൂര്യ ചിത്രത്തിൽ ഉണ്ടാകില്ല എന്നും കഥാപാത്രത്തിന് യോജിച്ച മറ്റൊരു നടൻ എത്തുമെന്നും കുറിപ്പിൽ പറയുന്നു. 2024 ജനുവരിയോടെ ഷൂട്ടിംഗ് ആരംഭിക്കും. ജയസൂര്യ ആയിരുന്നു ആദ്യ ഭാഗത്തിൽ സ്റ്റീഫന്‍ ലൂയിസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

Read more

ജോണ്‍ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അനൂപ് മേനോൻ ആണ് അവതരിപ്പിച്ചത്. മേഘ്ന രാജ് ആണ് ചിത്രത്തിൽ നായികയായി എത്തിയിരുന്നത്. ചിത്രത്തിലെ ഗാനങ്ങൾ വലിയ ഹിറ്റായി മാറിയിരുന്നു.