ലൈംഗികപീഡനം അന്വേഷിക്കാന്‍ സമിതി വേണം, ബംഗാളിലും സ്ഥിതി മോശം; മമത ബാനര്‍ജിക്ക് കത്തയച്ച് നടിമാര്‍

ബംഗാളി സിനിമയിലെ ലൈംഗിക പീഡനങ്ങളും അതിക്രമങ്ങളും അന്വേഷിക്കാന്‍ സ്വതന്ത്ര സമിതിക്ക് രൂപം നല്‍കണമെന്ന ആവശ്യവുമായി ബംഗാളി നടികള്‍ രംഗത്ത്. വിമന്‍സ് ഫോറം ഫോര്‍ സ്‌ക്രീന്‍ വര്‍ക്കേഴ്സ് അംഗങ്ങളായ ഉഷാസി റേ, അനന്യ സെന്‍, തനിക ബസു, സൗരസേനി മൈത്ര, അംഗന റോയ്, ഡാമിനി ബെന്നി ബസു എന്നിവര്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കത്തയച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ മമത ബാനര്‍ജി സ്വാഗതം ചെയ്തതിന് പിന്നാലെയാണ് ആവശ്യവുമായി ബംഗാളി നടികള്‍ രംഗത്തെത്തിയത്. തൊഴിലിടങ്ങളിലെ പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും അന്വേഷിക്കാന്‍ സ്വതന്ത്ര സമിതി ബംഗാള്‍ സര്‍ക്കാര്‍ രൂപീകരിക്കണം.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളുണ്ട്. സിനിമ മേഖലയിലെ സുരക്ഷയെയും അന്തസ്സിനെയും കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ തയാറാണെന്നും നടിമാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് കൈമാറിയ അഞ്ച് പേജുള്ള കത്തിന്റെ പകര്‍പ്പ് നടിമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ഹേമ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ബംഗാളി സിനിമ വ്യവസായത്തില്‍ നിന്ന് പുറത്തു വന്നത്. ഹേമ കമ്മീഷന് സമാനമായ അന്വേഷണം ബംഗാളി സിനിമ മേഖലയിലും വേണമെന്ന് നടി റിതാഭരി ചക്രവര്‍ത്തി ആവശ്യപ്പെട്ടിരുന്നു. പല നടിമാരും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് റിതാഭരി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

Latest Stories

എടോ നായകൻ ആണെന്ന് ഓർത്ത് ഇമ്മാതിരി പരിപാടി കാണിക്കരുത്, രോഹിത്തിനോട് കലിപ്പായി അശ്വിൻ; സംഭവം ഇങ്ങനെ

എന്തിന് ശ്വാസം മുട്ടി എല്‍ഡിഎഫില്‍ തുടരണം? പിവി അന്‍വറിനെയും സിപിഐയെയും സ്വാഗതം ചെയ്ത് കെ സുധാകരന്‍

സ്വിം സ്യൂട്ടില്‍ ദിയ, റൊമന്റിക് പോസില്‍ അശ്വിനൊപ്പം; കുടുംബസമേതം 'മിഥുനം' സ്റ്റൈല്‍ ഹണിമൂണ്‍

മോക്ഷത്തിനായി പുണ്യഭൂമിയില്‍ കൊലപാതകം; ശിഷ്യയുടെ ജീവനെടുത്തത് ആത്മീയ ഗുരു

IND vs BAN: 'രണ്ടാം ടെസ്റ്റില്‍ അവന്‍ ടീമിലുണ്ടാകില്ല'; പ്രവചനവുമായി മുന്‍ താരം

നടി പാര്‍വതി നായര്‍ക്കെതിരെ പൊലീസ് കേസ്; വീട്ടുജോലിക്കാരന്റെ പരാതിയില്‍ നടപടി

ഇതൊന്നും ഞാൻ പൊറുക്കില്ല, മര്യാദക്ക് ആണെങ്കിൽ നിനക്ക് കൊള്ളാം; ആകാശ് ദീപിനോട് കട്ട കലിപ്പിൽ രോഹിത് ശർമ്മ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കണ്ടെത്തിയത് അര്‍ജുന്റെ ലോറിയുടെ ഹൗസിംഗോ? ഗംഗാവലി പുഴയില്‍ നിന്ന് ആക്ടീവ പുറത്തെടുത്തു; തിരച്ചിലിന് തടസമായി മഴ

'അക്കാര്യത്തില്‍ സെവാഗും പന്തും സമാനര്‍'; നിരീക്ഷണവുമായി ആകാശ് ചോപ്ര

ചെപ്പോക്കില്‍ അശ്വിനെ ജയിക്കാനാകാതെ ബംഗ്ലാദേശ്, ഇന്ത്യയ്ക്ക് വമ്പന്‍ ജയം