'ബെഡ് ഷീറ്റും പില്ലോ കവറും പോലെ', നടിയുടെ ഗ്ലാമര്‍ വേഷത്തിന് ട്രോളുകള്‍; പ്രിയങ്കയെ അനുകരിച്ചെന്ന് വിമര്‍ശനം

ഗ്രാമി അവാര്‍ഡ്‌സില്‍ പ്രിയങ്ക ചോപ്ര ധരിച്ച വേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഡീപ് നെക്കിലുള്ള സ്‌കിന്‍ ഫിറ്റ് ഗൗണിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും നിറഞ്ഞിരുന്നു. എന്നാല്‍ പ്രിയങ്കയുടെ വേഷം കോപ്പിയടിച്ചെന്ന് ആരോപിച്ച് മറ്റൊരു ബോളിവുഡ് നടിക്കെതിരെയാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്.

നടി ഭൂമി പഡ്‌നേക്കറാണ് ബ്ലഷ് പിങ്ക് നിറത്തിലുള്ള ഡീപ് നെക്ക് സ്‌കിന്‍ ഫിറ്റ് ഗൗണ്‍ അണിഞ്ഞ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ബെഡ് ഷീറ്റും പില്ലോ കവറും പോലെ, ബട്ടന്‍ കടകളെല്ലാം പൂട്ടിയതാണോ എന്നുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

https://www.instagram.com/p/B88T-EPJAG9/

താരത്തിന്റെ അഭിനയം നല്ലതാണെന്നും എന്നാല്‍ ഭൂമിയെ പോലൊരു നടി ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് കുപ്രസിദ്ധി നേടരുതെന്നും ഇത് ഫാഷനല്ല മറിച്ച് നഗ്‌നതാ പ്രദര്‍ശനമാണന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.