'സൂര്യ 45' ല്‍ വമ്പന്‍ അപ്‌ഡേറ്റ്; ചിത്രത്തില്‍ മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങളും!

സൂര്യ നായകനാകുന്ന നാല്‍പ്പത്തി അഞ്ചാമത് ചിത്രത്തെ കുറിച്ച് പുതിയ അപ്‌ഡേറ്റുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങളും അഭിനയിക്കുന്നുണ്ട് എന്നതാണ് പുതിയ വാര്‍ത്ത. ഇന്ദ്രന്‍സും സ്വാസികയുമാണ് മലയാളത്തില്‍നിന്നും സൂര്യ 45 ല്‍ അഭിനയിക്കുന്നത്. പോസ്റ്റര്‍ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ആര്‍ ജെ ബാലാജി സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ തൃഷയാണ് നായിക. ആക്ഷന്‍ എന്റെര്‍റ്റൈനര്‍ എന്നതിനുപരി ഹാസ്യത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണിതെന്നാണ് സംവിധായകന്‍ ആര്‍ ജെ ബാലാജി പറയുന്നത്. സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ കോയമ്പത്തൂരില്‍ പുരോഗമിക്കുകയാണ്.

അരുവി, തീരന്‍ അധികാരം ഒണ്‍ട്ര്, കൈതി, സുല്‍ത്താന്‍, ഒകെ ഒക ജീവിതം തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളുടെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.

ജി കെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സായി അഭയങ്കറാണ് സംഗീത സംവിധാനം. 2025 രണ്ടാം പകുതിയില്‍ ചിത്രം റിലീസിനെത്തിക്കാനാണ് പദ്ധതിയിടുന്നത്.

Latest Stories

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'