ബിജു മേനോന്‍ നായകനാകുന്ന പുതിയ ചിത്രം 'മാട്ടി'

“പൈപ്പിന്‍ ചുവട്ടിലെ പ്രണയം” എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി അടുത്ത ചിത്രം ഒരുക്കാന്‍ ഡോമിന്‍ ഡിസില്‍വ. “മാട്ടി” എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ബിജു മേനോന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.

മാട്ടിയില്‍ ടൈറ്റില്‍ റോളിലാണ് ബിജു മേനോന്‍ എത്തുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഡോമിന്‍ ഡി സില്‍വ തന്നെയാണ് ചിത്രത്തിന്റെ കഥയും രചിച്ചിരിക്കുന്നത്. ഇമ്മാനുവല്‍ ജോസഫും അജിത് തലപിള്ളിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

“അയ്യപ്പനും കോശിയും” എന്ന ചിത്രത്തിന്റെ തിരക്കിലാണ് ബിജു മേനോന്‍ ഇപ്പോള്‍. ലാല്‍ ജോസ് ഒരുക്കിയ “41” ആണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Read more