കൊറോണ ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യം 21 ദിവസത്തേക്ക് സമ്പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. ഇതിനിടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടിന് മുന്നില്‍ ക്വാറന്റൈന്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്നുണ്ട്. നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ഹാസന്റെ വീടിന് മുന്നിലും ക്വാറന്റൈന്‍ സ്റ്റിക്കര്‍ പതിച്ചതായും പിന്നീട് നീക്കം ചെയ്തതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹസന്‍ ലണ്ടനില്‍ നിന്നും മടങ്ങി വന്നതിനാലാണ് ക്വാറന്റൈന്‍ സ്റ്റിക്കര്‍ പതിപ്പിച്ചത് എന്നായിരുന്നു ചെന്നൈ കോര്‍പ്പറേഷന്റെ മറുപടി. എന്നാല്‍ ശ്രുതി ചെന്നൈയിലെ വീട്ടില്‍ അല്ല മുംബൈയിലെ വീട്ടിലാണെന്ന് ബോധ്യപ്പെട്ടതോടെ ഈ സ്റ്റിക്കര്‍ നീക്കം ചെയ്യുകയായിരുന്നു.
താന്‍ ക്വാറന്റൈനില്‍ അല്ലെന്നും സാമൂഹിക അകലം പാലിക്കുകയാണെന്നും കമല്‍ഹാസന്‍ അറിയിച്ചിട്ടുണ്ട്.