ജി.എസ്.ടി ഇല്ലാതെ സാധനങ്ങള്‍ വില്‍ക്കുന്നതായി പരാതി; നടന്‍ സൂരിക്ക് വാണിജ്യ നികുതി വകുപ്പിന്റെ നോട്ടീസ്

തമിഴ് നടന്‍ സൂരിക്ക് വാണിജ്യ നികുതി വകുപ്പിന്റെ നോട്ടീസ്. നടന്റെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റുകളില്‍ വില്‍ക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് ജിഎസ്ടി ഇല്ലാതെ വില ഈടാക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു വാണിജ്യ നികുതി വകുപ്പിന്റെ പരിശോധന.

മധുരയിലെ റസ്റ്റോറന്റുകളില്‍ കൊമേഴ്ഷ്യല്‍ ടാക്സ് ഓഫീസര്‍ സെന്തിലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ഇല്ലാതെയാണ് പണം ഈടാക്കിയിരിക്കുന്നത്.

കൃത്യമായി ജിഎസ്ടി ഇല്ലാതെയാണ് സാധനങ്ങള്‍ വാങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സൂരിയോടും പങ്കാളികളോടും 15 ദിവസത്തിനകം നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ വാണിജ്യ നികുതി വകുപ്പ് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.

Read more

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ‘വിടുതലൈ’ ആണ് സൂരിയുടേതായി ഒരുങ്ങുന്ന പുതിയ ചിത്രം. വിജയ് സേതുപതിയ്ക്ക് ഒപ്പം കേന്ദ്ര കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.