ഇടവേളയില്ലാതെ പേടിപ്പിക്കാന്‍ 'കണക്ട്', ടീസര്‍

മായ, ഗെയിം ഓവര്‍ തുടങ്ങിയ ഹൊറര്‍ ചിത്രങ്ങളിലൂടെ തമിഴകത്തെ പിടിച്ചുകുലുക്കിയ അശ്വിന്‍ ശരവണ്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് കണക്ട് . ഈ മൂന്നാമത്തെ സംവിധാന സംരംഭവും ഹൊറര്‍ തന്നെയാണ്. നയന്‍താരയാണ് സിനിമയില്‍ നായികയായെത്തുന്നത്.

അനുപം ഖേര്‍, സത്യരാജ്, വിനയ് റായ്, നഫിസ ഹനിയ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മണികണ്ഠന്‍ കൃഷ്ണമാചാരിയാണ് ഛായാഗ്രാഹകന്‍, സംഗീതം പൃഥ്വി ചന്ദ്രശേഖര്‍.

95 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് തിയറ്ററുകളില്‍ ഇടവേള ഉണ്ടാകില്ല. ചിത്രം ഡിസംബര്‍ 22ന് തിയറ്ററുകളിലെത്തും.

ബോളിവുഡിലെ മുതിര്‍ന്ന നടന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവാണിത്. 2007-ല്‍ പുറത്തിറങ്ങിയ കുറ്റപത്രിക്കൈ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ അവസാന തമിഴ് റിലീസ്, അതില്‍ അദ്ദേഹം രാജീവ് ഗാന്ധിയുടെ വേഷം അവതരിപ്പിച്ചു.

Read more