സിനിമാ വ്യവസായം പ്രതിസന്ധിയില്‍; വായ്പകള്‍ക്ക് ഇളവ് നല്‍കണമെന്ന് ഫിലിം ചേംബര്‍

കോവിഡ് 19 ജാഗ്രതയ്ക്കായി തിയേറ്ററുകള്‍ അടച്ച സാഹചര്യത്തില്‍ വായ്പകള്‍ക്ക് ഇളവ് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കും. തിയേറ്ററുകള്‍ അടച്ച പശ്ചാത്തലത്തില്‍ സിനിമാ വ്യവസായം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് മുഖ്യമന്ത്രിക്ക് ഇളവ് ആവശ്യപ്പെട്ട് നേരിട്ട് കത്ത് നല്‍കുന്നതെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി.

തിയേറ്ററുകള്‍ നവീകരിക്കാന്‍ എടുത്ത വായ്പക്ക് 6 മാസത്തേയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും വൈദ്യുതി ബില്‍ അടക്കുന്നതിന് 3 മാസത്തെ സാവകാശം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. വിനോദ നികുതി, കെട്ടിട നികുതി എന്നിവ അടക്കാന്‍ 3 മാസത്തെ സാവകാശം അനുവദിക്കണമെന്നും ഫിലിം ചേംബര്‍ കത്തില്‍ ആവശ്യപ്പെടുന്നു.

Read more

കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സിനിമ തിയേറ്ററുകള്‍ ഏതാനും ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. വലിയ തുക വായ്പയെടുത്താണ് പലരും തിയേറ്ററുകള്‍ നവീകരിച്ചിരിക്കുന്നത്. ഇഎംഐ അടക്കണമെന്ന സമ്മര്‍ദം ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ട്. ആ സാഹചര്യത്തിലാണ് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരിക്കുന്നത്.