ഓര്‍മ്മയില്‍ ഒരു ശിശിരം പറയുന്നത് പ്രണയം മാത്രമല്ല, ഇത് ഇമോഷണലായി ടച്ച് ചെയ്യുന്ന സിനിമ: ദീപക് പറമ്പോല്‍

നവാഗതനായ വിവേക് ആര്യന്റെ സംവിധാനത്തില്‍ തീയേറ്ററുകളിലെത്തിയ ഓര്‍മ്മയില്‍ ഒരു ശിശിരത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം പറയുന്നത് പ്രണയത്തെക്കുറിച്ച് മാത്രമല്ല. അച്ഛനും മകനും തമ്മിലുള്ള മാനസിക അടുപ്പവും ബന്ധവുമൊക്കെ സിനിമയിലുണ്ടെന്ന് നായകനായി വേഷമിട്ട ദീപക് പറമ്പോല്‍ പറയുന്നു. പ്രണയം മാത്രം വിഷയമായിട്ടുള്ള ഒരു ചിത്രമല്ല ഇത് രണ്ട് കാലഘട്ടങ്ങളുടെ കഥ കൂടിയാണ്. ഇമോഷണലായി ആഴത്തില്‍ ടച്ച് ചെയ്യുന്ന ഒരു സിനിമയാണിത് , ചിത്രം കണ്ട പലരും അവര്‍ക്ക്ഫീല്‍ ചെയ്തു എന്ന് എന്നോട് പറഞ്ഞു. ദീപക് കൂട്ടിച്ചേര്‍ത്തു.

പുതുമുഖം അനശ്വരയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തില്‍ വിദ്യാര്‍ത്ഥിയായാണ് ദീപക് വേഷമിടുന്നത്. എല്‍ദോ മാത്യു, ജെയിംസ് സാം, ബേസില്‍ ജോസഫ്, ഇര്‍ഷാദ്, അശോകന്‍, മാല പാര്‍വതി, സുധീര്‍ കരമന, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Read more

വിഷ്ണുരാജിന്റെ കഥയ്ക്ക് ശിവപ്രസാദ് സി.ജി, അപ്പു ശ്രീനിവാസ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മാക്ട്രോ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. ഛായാഗ്രഹണം അരുണ്‍ ജെയിംസ്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം നല്‍കിയിരിക്കുന്നു.