ഓര്‍മ്മയില്‍ ഒരു ശിശിരം; മുപ്പതുകാരന്‍ പതിനാറു വയസുകാരനായപ്പോള്‍

പ്ലസ്ടു കാലത്തെ നൊസ്റ്റാള്‍ജിയയും പ്രണയവും, സൗഹൃദവും കോര്‍ത്തിണക്കി ഒരുക്കിയ “ഓര്‍മ്മയില്‍ ഒരു ശിശിരം” തീയേറ്ററുകളില്‍ വിജയഗാഥ തുടരുകയാണ്. രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ പതിനാറു വയസുകാരനായും മുപ്പത് വയസുകാരനുമായാണ് നായകന്‍ എത്തുന്നത്.

രണ്ട് കാലഘട്ടത്തിലെ ലുക്കും തകര്‍ത്ത് അഭിനയിച്ച ദീപക് പറമ്പോലാണ് ശ്രദ്ധിക്കപ്പെടുന്നത്. മുപ്പത് വയസുള്ള ഒരാള്‍ താടിയും മീശയും വടിച്ചാല്‍ പ്ലസ്ടുകാരനാവില്ല, അതിനാല്‍ ഡയറ്റും വര്‍ക്കൗട്ടും നടത്തിയാണ് തടി കുറച്ചതെന്ന് ദീപക് വ്യക്തമാക്കുന്നത്.

സിനിമ കാണുമ്പോള്‍ തന്നെ മാറ്റം ഫീല്‍ ചെയ്യുന്നുണ്ടെന്നും സിനിമ കണ്ടവര്‍ ഇത് പറഞ്ഞതായും ദീപക് ഒരു അഭിമുഖത്തില്‍ പറഞ്ഞു. കഥാപാത്രത്തോടെ നീതി പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. കുടുംബ പ്രേക്ഷക
ര്‍ സിനിമ സ്വീകരിച്ചു.

Read more

ചിത്രത്തില്‍ പുതുമുഖ താരം അനശ്വരയാണ് നായിക. എല്‍ദോ മാത്യു, ജെയിംസ് സാം, ബേസില്‍ ജോസഫ്, ഇര്‍ഷാദ്, അശോകന്‍, മാല പാര്‍വതി, സുധീര്‍ കരമന, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. നവാഗതനായ വിവേക് ആര്യന്‍ സംവിധാനം ചെയ്ത ചിത്രം മാക്ട്രോ പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം അരുണ്‍ ജെയിംസാണ്.