നടന്‍ ശരത്കുമാറിനെതിരെ പരാതിയുമായി ധനുഷിന്റെ അമ്മ; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാറിനെതിരെ പരാതിയുമായി നടന്‍ ധനുഷിന്റെ അമ്മ വിജയലക്ഷ്മി. ചെന്നൈ ത്യാഗരാജ നഗറിലെ രാജമന്നാര്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ടുമെന്റിലാണ് ധനുഷിന്റെ അമ്മ വിജയലക്ഷ്മിയും അച്ഛന്‍ കസ്തൂരി രാജയും താമസിക്കുന്നത്.

ഈ അപ്പാര്‍ട്ട്‌മെന്റിലെ എല്ലാ താമസക്കാര്‍ക്കും പൊതുവായി ഉപയോഗിക്കാവുന്ന മുകളിലത്തെ നില ശരത്കുമാര്‍ കൈവശപ്പെടുത്തി വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നു എന്നാണ് വിജയലക്ഷ്മിയും മറ്റ് താമസക്കാരും നല്‍കിയ പരാതിയില്‍ പറയുന്നത്. മദ്രാസ് ഹൈക്കോടതിയിലാണ് പരാതി നല്‍കിയിരിക്കുന്നത്.

ജസ്റ്റിസുമാരായ എസ്.എസ്.സുന്ദര്‍, എന്‍.സെന്തില്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. താമസസ്ഥലത്തെ പൊതുസ്ഥലങ്ങള്‍ മറ്റുതാമസക്കാര്‍ കയ്യേറി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല എന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതരോടും നടന്‍ ശരത്കുമാറിനോടും അവരുടെ ഭാഗം വ്യക്തമാക്കാന്‍ ഉത്തരവിട്ട കോടതി, വാദം കേള്‍ക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റിവച്ചു. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായ ശരത്കുമാര്‍ ഓള്‍ ഇന്ത്യ ഈക്വല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രസിഡന്റാണ്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ