നിന്നെ തിരികെ വേണം നീയില്ലാതെ പറ്റുന്നില്ല; ചിരഞ്ജീവിയുടെ ഓര്‍മ്മകളില്‍ വേദനയോടെ സഹോദരന്‍

അന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് സഹോദരനും നടനുമായ ധ്രുവ് സര്‍ജ. “”എന്റെ ലോകം, നിന്നെ തിരികെ വേണം, നീയില്ലാതെ പറ്റുന്നില്ല”” എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി ധ്രുവ് കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിതമായ വിടവാങ്ങല്‍. സഹോദരങ്ങളുമായി ഏറെ അടുപ്പം കാത്തു സൂക്ഷിച്ച വ്യക്തിയായിരുന്നു താരം. സഹോദരങ്ങള്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു ചിരു പങ്കുവച്ച അവസാന പോസ്റ്റ്.

Dhruv

Read more

ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്‌ന രാജ് മൂന്നു മാസം ഗര്‍ഭിണിയാണ്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2018ല്‍ ആയിരുന്നു മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹം. ഹൃദയസ്തംഭനമാണ് ചിരഞ്ജീവിയുടെ മരണകാരണം.