ചേട്ടന്റെ കണ്‍മണിക്ക് പത്ത് ലക്ഷത്തിന്റെ വെള്ളിത്തൊട്ടില്‍; ജൂനിയര്‍ ചിരുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങി മേഘ്‌നയും കുടുംബവും

ഭര്‍ത്താവ് ചിരഞ്ജീവിയുടെ അകാലമരണം നല്‍കിയ വേദനയിലാണെങ്കിലും കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് നടി മേഘ്‌ന രാജും കുടുംബവും. മേഘ്‌നയ്ക്ക് സര്‍പ്രൈസ് ആയി വെള്ളിത്തൊട്ടില്‍ സമ്മാനിച്ചിരിക്കുകയാണ് ചിരഞ്ജീവി സര്‍ജയുടെ അനുജനും നടനുമായ ധ്രുവ സര്‍ജ. ബന്ധുവായ സുരാജ് സര്‍ജയ്‌ക്കൊപ്പമാണ് പത്തു ലക്ഷം വില വരുന്ന തൊട്ടില്‍ വാങ്ങാനായി ധ്രുവ എത്തിയത്.

തൊട്ടില്‍ വാങ്ങിയ ധ്രുവയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വലിയ ആഘോഷമായാണ് മേഘ്‌നയുടെ സീമന്ത ചടങ്ങുകളും കുടുംബം നടത്തിയത്. ഭര്‍ത്താവ് ചിരഞ്ജീവിയുടെ കട്ടൗട്ട് വെച്ചാണ് ചടങ്ങുകള്‍ നടത്തിയത്. ചടങ്ങിനിടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയത് ധ്രുവ ആണ്. ചേട്ടനും അനിയനും എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ചിരുവും ധ്രുവയും.

ചിരുവിന്റെ അസാന്നിദ്ധ്യത്തില്‍ മേഘ്‌നയക്ക് ശക്തമായ പിന്തുണ നല്‍കി ധ്രുവ ഒപ്പമുണ്ട്. ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരയെും ദുഃഖത്തിലാഴ്ത്തി ചിരഞ്ജീവി വിട പറഞ്ഞത്. മേഘ്നയ്ക്കും ചിരുവിനും ഇടയിലേക്ക് ഒരു കുഞ്ഞതിഥി എത്തുന്ന സന്തോഷത്തിനിടെ ആയിരുന്നു മരണം നടനെ തട്ടിയെടുത്തത്.

Read more

“”എനിക്ക് വളരെ സവിശേഷമായ രണ്ടു പേര്‍. ഇങ്ങനെയാണ് ഇപ്പോള്‍ ചിരു വേണ്ടിയിരുന്നത്, ആ രീതിയില്‍ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എന്നെന്നേക്കും എല്ലായ്‌പ്പോഴും”” എന്നാണ് സീമന്ത ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് മേഘ്ന കുറിച്ചത്.