രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

തമിഴ് നടന്‍ ജയ് രഹസ്യ വിവാഹം ചെയ്തതായി പ്രചാരണങ്ങള്‍. നടി പ്രഗ്യ നാഗ്രയെ ജയ് വിവാഹം ചെയ്തുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

”ദൈവത്തിന്റെ അനുഗ്രഹത്തോടെ പുതിയ ജീവിതം ആരംഭിച്ചു” എന്ന ക്യാപ്ഷനോടെ ജയ്‌യും പ്രഗ്യ നാഗ്രയും പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് വാര്‍ത്തകള്‍ക്ക് ആധാരം. നെറ്റിയില്‍ സിന്ദൂരവും താലിയും അണിഞ്ഞ് ജയ്‌ക്കൊപ്പം ഇരിക്കുന്ന പ്രഗ്യയെ ആണ് ഫോട്ടോയിലുള്ളത്.

ഇരുവരുടെയും കയ്യില്‍ പാസ്‌പോര്‍ട്ടും ഫ്‌ളൈറ്റ് ടിക്കറ്റും കാണാം. ഇതോടെയാണ് ഇരുവരും രഹസ്യമായി വിവാഹം ചെയ്‌തെന്ന വാര്‍ത്തകള്‍ പരന്നത്. വാര്‍ത്തകള്‍ എത്തിയതോടെ തങ്ങള്‍ വിവാഹം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി ജയ്‌യും പ്രഗ്യയും രംഗത്തെത്തി.

താന്‍ നയന്റീസ് കിഡ് ആയ സിങ്കിള്‍ ആണ് എന്നായിരുന്നു ജയ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്. നടി പ്രഗ്യയും വാര്‍ത്തകളില്‍ പ്രതികരണം അറിയിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍കിങ്സിന്റെ മത്സരം കാണാനെത്തിയപ്പോള്‍ എടുത്ത ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. താന്‍ ഇപ്പോഴും അവിവാഹിതയാണ് എന്നാണ് പ്രഗ്യ കുറിച്ചത്.

ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ളതായിരുന്നു ഈ ചിത്രങ്ങള്‍. താരങ്ങള്‍ക്ക് പിന്നിലായി ക്യാമറ സജ്ജീകരിച്ചിരിയ്ക്കുന്നത് ചിത്രത്തില്‍ വ്യക്തമായി കാണാം. ‘ബേബി ആന്‍ഡ് ബേബി’ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍ ജയ്യും പ്രഗ്യയും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം