ബിഗ് ബോസ് ഹൗസിന്റെ കെയര്‍ടേക്കര്‍ ആയി പവി എത്തുന്നു; മോഹന്‍ലാലിനൊപ്പം ദിലീപും ഇന്ന് ഷോയില്‍

ബിഗ് ബോസ് ഹൗസില്‍ അതിഥിയായി ദിലീപ് എത്തുന്നു. ഇന്ന് റിലീസ് ആവുന്ന ‘പവി കെയര്‍ടേക്കര്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ദിലീപ് ഷോയില്‍ എത്തുന്നത്. ദിലീപ് ഹൗസില്‍ എത്തുന്നതിന്റെ പ്രമോ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പവി കെയര്‍ ടേക്കര്‍ തിയേറ്റര്‍ ഓണേര്‍സിന്റെ സംഘടനയായ ഫിയോസ്‌ക് ആണ് വിതരണത്തിന് എത്തിക്കുന്നത്. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരാണ് ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലിന രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാര്‍. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്ഫടികം ജോര്‍ജ്, അഭിഷേക് ജോസഫ്, മാസ്റ്റര്‍ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കര്‍, ഷാഹി കബീര്‍, ജിനു ബെന്‍ തുടങ്ങിയ ഒരു വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. രാജേഷ് രാഘവനാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്.

Read more

സനു താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ് അനൂപ് പത്മനാഭന്‍, കെ. പി വ്യാസന്‍, എഡിറ്റര്‍ -ദീപു ജോസഫ്, പ്രൊജക്റ്റ് ഹെഡ് റോഷന്‍ ചിറ്റൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ നിമേഷ് എം താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത് കരുണാകരന്‍.