ആഘോഷിക്കാന്‍ വരട്ടെ, നിങ്ങള്‍ ഇനിയും കാത്തിരിക്കണം; 'ദൃശ്യം 3' ഉടനില്ല, വാര്‍ത്ത നിഷേധിച്ച് ജീത്തു ജോസഫ്

‘ദൃശ്യം 3’ വരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍ ജീത്തു ജോസഫ്. കഴിഞ്ഞ ദിവസം മുതല്‍ ദൃശ്യം 3 സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരുന്നു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയായെന്നും 2025 അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തും എന്നുള്ള റിപ്പോര്‍ട്ടുകള്‍ ആയിരുന്നു എക്‌സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിച്ചത്.

എന്നാല്‍ ഇത് താന്‍ അറിഞ്ഞിട്ടില്ല എന്നാണ് ജീത്തു ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായെന്ന വാര്‍ത്തയും തെറ്റാണെന്ന് സംവിധായകന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ‘ആ ക്ലാസിക് ക്രിമിനല്‍ തിരിച്ചു വരുന്നു’ എന്ന ഹാഷ്ടാഗോടെ എത്തിയ പോസ്റ്റുകള്‍ മോഹന്‍ലാല്‍ ആരാധകരും ഏറ്റെടുത്തിരുന്നു.

ജീത്തു ജോസഫ് തന്നെ ഈ വാര്‍ത്ത നിഷേധിച്ചതോടെ ദൃശ്യം 3യ്ക്ക് വേണ്ടി ഇനിയും കാത്തിരിക്കേണ്ടി വരും. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. മൊത്തം 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററില്‍ നിന്നും നേടിയത്. ചൈനീസില്‍ അടക്കം ആറ് ബാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, ആശാ ശരത്, സിദ്ദിഖ്, എസ്തര്‍ അനില്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങിയത്. ആമസോണ്‍ പ്രൈമില്‍ ആയിരുന്നു സ്ട്രീം ചെയ്തത്.

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു