നര്‍മ്മവും പ്രണയവും മനോഹര ഗാനങ്ങളുമടങ്ങിയ ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍: 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളെ' കുറിച്ച് ഈസ്റ്റ് കോസ്റ്റ് വിജയന്‍

ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിലൊരുങ്ങുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്. ജൂലൈ 26ന് തീയേറ്ററുകളിലെത്തുന്ന ചിത്രം നര്‍മ്മവും പ്രണയവും മനോഹര ഗാനങ്ങളുമടങ്ങിയ ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് സംവിധായകന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ പറയുന്നുത്.

“പണക്കാരിയായ പെണ്‍കുട്ടിയെ സ്‌നേഹിക്കുന്ന ഒരു പാവപ്പെട്ട യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. പിശുക്കനും ക്രൂരനുമായ പെണ്‍കുട്ടിയുടെ അച്ഛന്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തു കൊടുക്കാന്‍ ചെറുപ്പക്കാരന് മുന്നില്‍വെക്കുന്ന നിബന്ധനകളും ലക്ഷ്യത്തിലെത്തുന്നതിനായി അയാള്‍ കടന്നുപോവുന്ന അനുഭവ ഘട്ടങ്ങളുമാണ് ചിരിയുടെ രസക്കൂട്ടില്‍ പ്രണയവും സംഗീതവും ചേരുംപടി ചേര്‍ത്ത് ഒരുക്കിയിരിക്കുന്നത്.”

“എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന, ഒരു റൊമാന്‍സ് കോമഡി ഫാമിലി എന്റര്‍ടെയിനറാണിത്. ചിരിയുടെ രസക്കൂട്ടുമായി സുരാജും ഹരീഷ് കണാരനും ചിത്രത്തിന്റെ ആദ്യം മുതല്‍ അവസാനം വരെയുണ്ട്. നര്‍മ്മവും പ്രണയവും മനോഹര ഗാനങ്ങളുമടങ്ങിയ ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും ചിത്രം.” ഈസ്റ്റ് കോസ്റ്റ് വിജയന്‍ പറഞ്ഞു.

Read more

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍.പുരം ജയസൂര്യയാണ്. ചിത്രത്തില്‍ സൂരജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, നെടുമുടി വേണു തുടങ്ങിയവര്‍ക്കൊപ്പം ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു. അഖില്‍ പ്രഭാകര്‍, ശിവകാമി, സോനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം അനില്‍ നായര്‍. എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷത്തിനു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്.