എമ്പുരാന്‍ പാന്‍ ഇന്ത്യയല്ല, പാന്‍ വേള്‍ഡ്; പുതിയ അപ്‌ഡേഷന്‍ എത്തി, അമ്പരന്ന് ആരാധകര്‍

അബ്രാം ഖുറേഷിയുടെ മറ്റൊരു വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഏതാനും നാളുകള്‍ക്ക് മുമ്പ് ലോക്കേഷന്‍ ഹണ്ട് ചിത്രങ്ങള്‍ പൃഥ്വിരാജ് പങ്കുവെച്ചത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേ നേടിയിരുന്നു. ഇപ്പോഴെത്തുന്ന പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കും.

ചിത്രത്തിന് വേണ്ടിയുള്ള സെറ്റ് നിര്‍മ്മാണം അടുത്തയാഴ്ച്ചയോടെ ആരംഭിച്ച് എത്രയും വേഗം ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ലൂസിഫറിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസ് ആയിരുന്നു. എന്നാല്‍ എമ്പുരാനില്‍ സഹ നിര്‍മ്മാതാക്കളായി ഹോംബാലെ ഫിലിംസ് കൂടിയെത്തുകയാണ്.

വമ്പന്‍ ബജറ്റിലൊരുങ്ങുന്ന എമ്പുരാന്‍ പാന്‍-ഇന്ത്യന്‍ അല്ല, മറിച്ച് പാന്‍-വേള്‍ഡ് ചിത്രമായിരിക്കുമെന്നാണ് പുറത്ത് വാരുന്ന ചര്‍ച്ചകളില്‍ നിന്ന് വ്യക്തമാകുന്നത്. 400 കോടി രൂപയോളമായിരിക്കും ഈ ചിത്രം നിര്‍മ്മിക്കുന്നതിന് വേണ്ടി ചെലവഴിക്കുക.

Read more

എമ്പുരാന്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമല്ല, മൂന്ന് ഭാഗങ്ങളുള്ള സീരീസുകളിലെ രണ്ടാം ചിത്രമാണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞിരുന്നു.പൂര്‍ണ്ണമായും കൊമേഴ്സ്യല്‍ എന്റര്‍ടെയ്‌നറായാണ് ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് സംവിധായകന്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇന്ത്യക്ക് പുറത്ത് വിവിധ ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.