യൂട്യൂബ് ചാനലിലൂടെ സിനിമ റിലീസ് ചെയ്യാന്‍ ബാലചന്ദ്രമേനോന്‍

തന്റെ യൂട്യൂബ് ചാനലിലൂടെ സിനിമ റിലീസ് ചെയ്യാന്‍ തയ്യാറെടുത്ത് സംവിധായകന്‍ ബാലചന്ദ്രമേനോന്‍. 2018ല്‍ തിയേറ്ററുകളില്‍ റിലീസിനെത്തിയ എന്നാലും ശരത് എന്ന ചിത്രമാണ് ബാലചന്ദ്ര മേനോന്‍ ഡിജിറ്റല്‍ റിലീസ് ചെയ്യാനൊരുങ്ങുന്നത്. ബാലചന്ദ്ര മേനോന്റെ യൂട്യൂബ് ചാനലായ ഫില്‍മി ഫ്രൈഡേയ്സിലൂടെ ഡിസംബര്‍ ഒന്‍പതിനാണ് എന്നാലും ശരത് റിലീസ് ആകുന്നത്.

കഥ,തിരക്കഥ,സംഭാഷണം,സംവിധാനം ബാലചന്ദ്ര മേനോന്‍. നീണ്ട ഒരിടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ‘എന്നാലും ശരത്’ എന്ന ചിത്രവുമായി 2018ല്‍ എത്തിയത്. പുതിയകാലത്തിന്റെ മാറ്റങ്ങളോടെ എത്തിയ ആ ചിത്രത്തിന് പ്രളയവും മഴയും തടസ്സമായി. ഡിജിറ്റല്‍ റിലീസിലൂടെ തന്റെ സിനിമ കൂടുതല്‍ പ്രേക്ഷകരിലേക്കെത്തിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

എലിസബത്ത് എന്ന അനാഥയായ പെണ്‍കുട്ടിയെ കേന്ദ്രികരിച്ചാണ് ഈ കഥ വികസിക്കുന്നത്. ആരംഭത്തില്‍ തന്നെ അവള്‍ മരണപ്പെടുന്നു. കൊലപാതക സൂചനകള്‍ ലഭിക്കുന്ന പൊലീസ് കേസ് അന്യേഷണം തുടങ്ങുന്നു. തുടര്‍ന്ന് എലിസബത്തിനെ ചുറ്റിപറ്റിയുള്ള ചില ഫ്‌ളാഷ്ബാക്ക് രംഗങ്ങള്‍. അവളുടെ സുഹൃത്ത് മിഷേല്‍, ശരത്ത്, സാം എന്നീ കഥാപാത്രങ്ങള്‍ കടന്നുവരുന്നു.

ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തില്‍ നിധി അരുണ്‍, നിത്യാ നരേഷ്, ചാര്‍ളി ജോ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ലാല്‍ജോസ്, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗീസ്, ജോയ് മാത്യു, സുരഭി ലക്ഷ്മി, ദിലീഷ് പോത്തന്‍, അഖില്‍ വിനായക് തുടങ്ങിയവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. സാം എന്ന ഡോക്ടറുടെ വേഷത്തില്‍ ബാലചന്ദ്ര മേനോനും പതിവ് പോലെ സിനിമയിലെ മര്‍മ്മപ്രധാനമായ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. റഫീക്ക് അഹമ്മദ്, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണമിട്ട ഗാനങ്ങളും പശ്ചാത്തല സംഗീതവും മികവ് പുലര്‍ത്തുന്നവയാണ്. സേഫ് സിനിമാസിന്റെ ബാനറില്‍ ആര്‍. ഹരികുമാര്‍ ആണ് നിര്‍മാണം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം