പറയുന്നതുപോലെയല്ല വീട്ടിൽ നടക്കുന്ന കാര്യങ്ങൾ, കുടുംബത്തിലെ പ്രശ്നങ്ങൾ കാണാനാണ് എല്ലാവർക്കും ഇഷ്ടം; തുറന്ന് പറഞ്ഞ് ബഷീർ ബഷി

ബഷീർ ബഷിയെയും കുടുംബത്തെയും അറിയാത്തവർ ഇന്ന് കുറവായിരിക്കും. ബിഗ് ബോസ് താരം എന്നതിലുപരി ആൽബത്തിലൂടെയും ലോഗുകളിലൂടെയുമൊക്കെ ശ്രദ്ധേയനാണ് ബഷീർ ബഷി. പലപ്പോഴും രണ്ടുതവണ വിവാഹിതനായതിൻ്റെ പേരിൽ ബഷീറിന് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ആദ്യ ഭാര്യയുള്ളപ്പോൾ രണ്ടാമത് ഒരു ഭാര്യയെ കൊണ്ടുവരാൻ താരത്തിന് എങ്ങനെ സാധിച്ചു എന്നതാണ് പലരും ചോദിക്കാറുള്ളതും.

എന്നാൽ ഇപ്പോൾ തൻ്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി തുറന്ന് പറയുകയാണ് ബഷീർ. ആളുകൾ പറയുന്നതുപോലെയല്ല ഒന്നും. യൂട്യൂബ് വ്ളോഗിനെ കുറിച്ചും അതിലൂടെ ലഭിക്കുന്ന വരുമാനത്തെ കുറിച്ചുമൊക്കെ ബഷീർ പറയുന്നുണ്ട്. കുടുംബ പ്രശ്‌നങ്ങളാണ് ആളുകൾക്ക് കാണാൻ താല്പര്യമെന്നാണ് ബഷീർ പറയുന്നത്. ആളുകളുടെ മെന്റാലിറ്റി ഇങ്ങനെയാണെന്നും ബഷീർ പറഞ്ഞു.

ഭാര്യ സുഹാനയോടൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് തങ്ങളെ കുറിച്ചുള്ള പലരുടെയും തെറ്റിദ്ധാരണകൾക്കുള്ള മറുപടി ബഷീർ പറഞ്ഞത്. തന്റെ കൂടെ കുടുംബം ഉണ്ടെങ്കിൽ മാത്രമേ ആളുകൾ വീഡിയോ കാണുകയുള്ളൂവെന്നാണ് ബഷീർ പറയുന്നത്. ഞാൻ സോളോ ട്രിപ്പ് നടത്തിയതും പുതിയ സ്ഥലങ്ങൾ പരിചയപ്പെടുത്തിയതിനെ കുറിച്ചുമൊക്കെ പറഞ്ഞുള്ള വീഡിയോ കാണാൻ ആരുമില്ല.

ആളുകൾക്ക് വേണ്ടത് വിവാദങ്ങളാണ്. ഈ വീഡിയോയ്ക്ക് വ്യൂസ് കൂടും. കാരണം ബഷീർ ബഷി സുഹാനയെയും കൂട്ടി ഒറ്റയ്ക്ക് യാത്ര പോയി, അല്ലെങ്കിൽ മഷുറയുമായി ഒറ്റയ്ക്ക് പോയി എന്നിങ്ങനെയുള്ള കുടുംബ പ്രശ്‌നങ്ങളാണ് ആളുകൾക്ക് കാണാൻ താല്പര്യം. ബാക്കിയുള്ളവരുടെ ജീവിതത്തിൽ എന്തൊക്കെ നടക്കുന്നുണ്ട് അതൊക്കെ കാണാനാണ് പലരും കാത്തിരിക്കുന്നത്. ഇതിലൂടെ ആരെയും കുറ്റം പറയുന്നില്ല. ആളുകളുടെ മെന്റാലിറ്റി ഇങ്ങനെയാണെന്ന് സൂചിപ്പിച്ചതാണ്. ഞാൻ പറഞ്ഞതൊക്കെ ശരി അല്ലേ എന്ന് ചിന്തിച്ചു നോക്കാനും ബഷീർ പറയുന്നു.

Latest Stories

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്