'സംശയം' ആണ് സാറേ മെയിന്‍.., നാളെയല്ലേ എന്ന് ഫഹദ്, അതെയെന്ന് വിനയ് ഫോര്‍ട്ട്; പ്രമോ വൈറല്‍

വിനയ് ഫോര്‍ട്ട് നായകനായി എത്തുന്ന ‘സംശയം’ ചിത്രത്തിന്റെ പ്രമോയില്‍ ഒപ്പം ചേര്‍ന്ന് ഫഹദ് ഫാസിലും. പരസ്പരം വിശ്വാസമില്ലാതെ, സംശയകണ്ണുകളോടെ നോക്കുന്ന ഫഹദും വിനയ്‌യുമാണ് പ്രമോയിലുള്ളത്. ‘സംശയം’ സിനിമയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് നാളെ ഇറങ്ങുന്നത് സംബന്ധിച്ചുള്ള പ്രമൊയാണ് അണിയറക്കാര്‍ പുറത്തിറക്കിയത്.

ഇന്നസെന്റിന്റെയും മാമുക്കോയയുടെയും സംഭാഷണങ്ങളും പ്രമോയുടെ ബാക്ക്ഗ്രൗണ്ടില്‍ കേള്‍ക്കാം. നാളെയല്ലേ എന്ന് ഫഹദ് ചോദിക്കുന്നുമുണ്ട്. ‘ആട്ടം’ സിനിമയ്ക്ക് ശേഷം വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന ചിത്രമാണ് സംശയം. കോമഡി ഴോണറില്‍ ഒരുങ്ങുന്ന സിനിമ പൊട്ടിച്ചിരിക്കളും, ട്വിസ്റ്റുകളും നിറഞ്ഞ ഒരു കുടുംബ ചിത്രമാണ്.

View this post on Instagram

A post shared by Vinay Forrt (@vinayforrt)

സംശയരോഗവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റേത് എന്നാണ് സൂചന. രാജേഷ് രവിയാണ് രചനയും സംവിധാനവും. 1895 സ്റ്റുഡിയോസിന്റെ ബാനറില്‍ സുരാജ് പി.എസ്., ഡിക്‌സണ്‍ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സംഗീതം: ഹിഷാം അബ്ദുല്‍ വഹാബ്.

Latest Stories

'മലയാളത്തിന്റെ ഇക്കാക്ക് വേണ്ടി ഏട്ടൻ' - മമ്മൂട്ടിക്ക് വേണ്ടി വഴിപാട് നടത്തി മോഹൻലാൽ

എനിക്ക് ഭയമാണ് ആ ചെക്കന്റെ കാര്യത്തിൽ, ആ ഒരു കാര്യം അവന് പണിയാണ്: സൗരവ് ഗാംഗുലി

IPL 2025: വിരാട് കോഹ്ലി കപ്പ് നേടാത്തതിന്റെ കാരണം ആ ടീമിലുണ്ട്, എന്നാൽ ധോണി അതിനെ മറികടന്നു അഞ്ച് കപ്പുകൾ നേടി: ഷദാബ് ജകാതി

മുസ്‌ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു; തെഹൽക മുൻ മാനേജിംഗ് എഡിറ്ററും പത്രപ്രവർത്തകനുമായ മാത്യു സാമുവലിനെതിരെ കേസ്

പഴയ തലമുറയിലുള്ളവർക്ക് മറഡോണയോടും, ഇപ്പോഴത്തെ തലമുറയ്ക്ക് ലയണൽ മെസിയോടുമാണ് താല്പര്യം: നരേന്ദ്ര മോദി

ഗാസയിൽ ഇസ്രായേൽ പുനരാരംഭിച്ച വംശഹത്യയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 400 കവിഞ്ഞു

കൂടല്‍മാണിക്യ ക്ഷേത്ര വിവാദം; ബാലു നല്‍കിയ കത്തില്‍ വിശദീകരണം തേടാന്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

നമ്മുടെ പാടത്തെ പിള്ളേർ വിചാരിച്ചാൽ ഈ പാകിസ്ഥാൻ ടീമിനെ തോല്പിക്കാം; അതിദയനീയം അവസ്ഥ; ന്യുസിലാൻഡിനെതിരെ വീണ്ടും പരാജയം

ആംബുലന്‍സിന്റെ വഴി മുടക്കിയ യുവതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്; 7000 രൂപ പിഴ

പി കെ ശശിയുടെ അംഗത്വം പുതുക്കാൻ തീരുമാനം; ഇനിമുതൽ സിപിഐഎം നായാടിപ്പാറ ബ്രാഞ്ച് കമ്മിറ്റിയിൽ പ്രവര്‍ത്തിക്കും