വിനയ് ഫോര്‍ട്ട് നായകനായി എത്തുന്ന ‘സംശയം’ ചിത്രത്തിന്റെ പ്രമോയില്‍ ഒപ്പം ചേര്‍ന്ന് ഫഹദ് ഫാസിലും. പരസ്പരം വിശ്വാസമില്ലാതെ, സംശയകണ്ണുകളോടെ നോക്കുന്ന ഫഹദും വിനയ്‌യുമാണ് പ്രമോയിലുള്ളത്. ‘സംശയം’ സിനിമയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് നാളെ ഇറങ്ങുന്നത് സംബന്ധിച്ചുള്ള പ്രമൊയാണ് അണിയറക്കാര്‍ പുറത്തിറക്കിയത്.
ഇന്നസെന്റിന്റെയും മാമുക്കോയയുടെയും സംഭാഷണങ്ങളും പ്രമോയുടെ ബാക്ക്ഗ്രൗണ്ടില്‍ കേള്‍ക്കാം. നാളെയല്ലേ എന്ന് ഫഹദ് ചോദിക്കുന്നുമുണ്ട്. ‘ആട്ടം’ സിനിമയ്ക്ക് ശേഷം വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന ചിത്രമാണ് സംശയം. കോമഡി ഴോണറില്‍ ഒരുങ്ങുന്ന സിനിമ പൊട്ടിച്ചിരിക്കളും, ട്വിസ്റ്റുകളും നിറഞ്ഞ ഒരു കുടുംബ ചിത്രമാണ്.
View this post on Instagram
സംശയരോഗവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റേത് എന്നാണ് സൂചന. രാജേഷ് രവിയാണ് രചനയും സംവിധാനവും. 1895 സ്റ്റുഡിയോസിന്റെ ബാനറില്‍ സുരാജ് പി.എസ്., ഡിക്‌സണ്‍ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സംഗീതം: ഹിഷാം അബ്ദുല്‍ വഹാബ്.