'കാത്തിരിപ്പ് അധികം നീളില്ല'; ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലേക്ക് വിരല്‍ചൂണ്ടി മുരളി ഗോപിയുടെ പോസ്റ്റ്!

മോഹന്‍ലാല്‍പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന് രണ്ടാം ഭാഗം വരുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. സിനിമയുടെ അവസാന ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തതോടെ ഈ സന്ദേഹങ്ങള്‍ക്ക് ആക്കം കൂടുകയും ചെയ്തു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഖുറേഷി അബ്‌റാം എന്ന അധോലോക നായകയെയാണ് പൃഥ്വിരാജ് അവസാന പോസ്റ്ററിലൂടെ അവതരിപ്പിച്ചത്. അവസാനം ആരംഭത്തിന്റെ തുടക്കം എന്ന അടിക്കുറിപ്പും. സിനിമയുടേതായി 30 ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറങ്ങി അവസാനമാണ് ഇതെത്തിയത്.

പ്രതീക്ഷകള്‍ പാഴാവില്ല എന്ന സൂചന തന്നെയാണ് തുടര്‍ന്നും കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ലൂസിഫര്‍ 2 ന്റെ പ്രതീക്ഷയിലേക്ക് വിരല്‍ചൂണ്ടിയിരിക്കുന്നത് ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയാണ്. ഫെയ്‌സ്ബുക്കില്‍ “കാത്തിരിപ്പ് അധികം നീളില്ല” എന്ന മുരളി ഗോപിയുടെ പോസ്റ്റ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഖുറേഷി അബ്‌റാമിന്റെ ജീവിതം പറയുന്ന കഥ വരുന്നു എന്നു തന്നെയാണ് ഇതിനെ ആരാധകര്‍ വിലയിരുത്തുന്നത്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം 100 കോടിയും പിന്നിട്ട് കുതിക്കുകയാണ്. ആദ്യ 8 ദിവസങ്ങള്‍ കൊണ്ട് 100 കോടി നേടി ചരിത്രം സൃഷ്ടിച്ച ചിത്രം 13 ദിവസം കൂടി കഴിഞ്ഞ് 21ാം ദിവസം എത്തിയപ്പോള്‍ 150 കോടി ഗ്രോസ്സ് കളക്ഷന്‍ നേടിയെന്നും ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 100 ലധികം തിയേറ്ററുകളില്‍ ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നതിനാല്‍ കളക്ഷന്‍ 200 കോടി കടന്നേക്കുമെന്നാണ് പ്രതീക്ഷ.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം