കിടിലന്‍ ലുക്കില്‍ ദിലീപ്, 'ജാക്ക് ഡാനിയല്‍' ആക്ഷന്‍ ത്രില്ലറെന്ന് സൂചന; തരംഗമായി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രം ജാക്ക് ഡാനിയലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. കോട്ടും സ്യൂട്ടും ധരിച്ച് തിരിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍. ഇതിനോടകം തന്നെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് വൈറലായിട്ടുണ്ട്.

ആക്ഷന്‍ കിംഗ് എന്ന് അറിയപ്പെടുന്ന തമിഴ് നടന്‍ അര്‍ജുനും സിനിമയില്‍ ഒരു പ്രധാനവേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാണം ഷിബു കമല്‍ തമീന്‍സ ആണ്. പൂര്‍ണമായും ഒരു ത്രില്ലര്‍ ആക്ഷന്‍ ചിത്രമായിരിക്കുമിത്.

ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ഉള്‍പ്പെടെ 3 സംഘട്ടന സംവിധായകരാണ് ചിത്രത്തിനായി ഒന്നിക്കുന്നത്. എന്‍ ജി കെ എന്ന ചിത്രത്തിനു വേണ്ടി പ്രവൃത്തിച്ച ശിവകുമാര്‍ വിജയന്‍ ജാക്ക് ഡാനിയലിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്നു. ഗോവയും കൊച്ചിയും ആണ് പ്രധാന ലൊക്കേഷനുകള്‍.

Read more

Jack Daniel first look poster,Jack Daniel First Look,Jack Daniel Malayalam Film First Look Poster,Jack Daniel Movie Poster,Jack Daniel Film,Jack Daniel Movie First Look Poster,dileep