കുറേ ദിവസങ്ങളായി ഞാനും കാണുന്നു, മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടരുത്; വാര്‍ത്തകളോട് പ്രതികരിച്ച് വരദ

ആരാധകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് വരദയും ജിഷിനും. വിവാഹ ശേഷംം ചെറിയ ഇടവേളയെടുത്തുവെങ്കിലും അധികം വൈകാതെ തന്നെ വരദ ക്യാമറയ്ക്ക് മുന്നിലെത്തുകയായിരുന്നു.

എന്നാല്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. വരദയും ജിഷിനും വിവാഹമോചിതരായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ഇപ്പോഴിതാ നടി അനു ജോസഫിന് വരദ നല്‍കിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയയിലെ തന്നെക്കുറിച്ചുള്ള വാര്‍ത്തകളോട് വരദ പ്രതികരിച്ചിരിക്കുകയാണ്. സോഷ്യല്‍മീഡിയ എടുത്ത് കഴിഞ്ഞാല്‍ വരദ അത് പറഞ്ഞു, ഇത് പറഞ്ഞു എന്നൊക്കെയാണ് കാണുന്നത്

ഒരാളുടെ പേഴ്‌സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നതേ തെറ്റ്, ഒളിഞ്ഞ് നോക്കിയിട്ട് അറിയാന്‍ വയ്യാത്തത് എഴുതുന്നത് അതിലും വലിയ തെറ്റ് എന്നും താരം പറയുന്നു. ശരിയോ തെറ്റോ ആയിക്കോട്ടെ അത് ഓരോരുത്തരുടെ പേഴ്‌സണല്‍ കാര്യമാണെന്നും താരം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

Read more

അതേക്കുറിച്ച് ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ നമ്മളെക്കുറിച്ച് ഉള്ളതോ ഇല്ലാത്തതോ എഴുതാന്‍ വേറൊരാള്‍ക്കും സ്വാതന്ത്ര്യമില്ലെന്നും താരം അഭിപ്രായപ്പെടുന്നു. അതേസമയം, എന്റെ ലൈഫ് ഞാന്‍ ജീവിക്കട്ടെ എന്ന് പറയുകയാണ് വരദ.