ജവാനൊപ്പം പൊരുതി നിന്ന് 'ഗദര്‍ 2', സൃഷ്ടിച്ചത് റെക്കോഡ്; ഇനി ഒ.ടി.ടിയില്‍, റിലീസ് തിയതി പുറത്ത്

സണ്ണി ഡിയോളിനെയും അമീഷ പട്ടേലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അനിൽ ശർമ സംവിധാനം ചെയ്ത ഗദർ 2 ഒ.ടി.ടി റിലീസ് ചെയ്യാനൊരുങ്ങുന്നു. സീ 5 ൽ നാളെ മുതൽ സ്ട്രീമിംഗ് ആരംഭിക്കും. ആഗസ്റ്റ് 11 ന് റിലീസ് ചെയ്ത ഗദർ 2 വലിയ കളക്ഷൻ റെക്കോർഡുകളാണ് സൃഷ്ടിച്ചത്. ഇതുവരെ 690 കോടി രൂപയാണ് ചിത്രം നേടിയത്.

ആദ്യഭാഗമായ ‘ഗദർ എക് പ്രേം കഥ’യുടെ രണ്ടാം ഭാഗമാണ് ഗദർ 2. 2001 ലാണ് ആദ്യ ഭാഗം റിലീസ് ചെയ്തത്. രണ്ടാം ഭാഗം സീ 5 തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. ഉത്കർഷ് ശർമ, ഗൗരവ് ചോപ്ര, സിമ്രാത്ത് കൗർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. 60 കോടിയായിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്.

സെപ്റ്റംബര്‍ ഏഴിന് തിയേറ്ററുകളെ കീഴടക്കി ഷാരൂഖ്-അറ്റ്‌ലി ചിത്രം ജവാന്‍ എത്തിയെങ്കിലും, ഗദര്‍ 2 നേട്ടമുണ്ടാക്കുക തന്നെ ചെയ്തു. 1947ല്‍ ഇന്ത്യ-പാക് വിഭജന കാലത്ത് നടക്കുന്ന പ്രണയകഥയായിരുന്നു 2001ല്‍ ഇറങ്ങിയ ഗദര്‍.

പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രമാണിത്. താര സിംഗ്, സക്കീന എന്നിവരുടെ അന്ന് വിജയിച്ച പ്രണയത്തിന് 22 വര്‍ഷത്തിനിപ്പുറം 1971 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് എന്ത് സംഭവിച്ചു എന്നതാണ് ഗദര്‍ 2വിന്റെ കഥ.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ