സണ്ണി ഡിയോളിനെയും അമീഷ പട്ടേലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അനിൽ ശർമ സംവിധാനം ചെയ്ത ഗദർ 2 ഒ.ടി.ടി റിലീസ് ചെയ്യാനൊരുങ്ങുന്നു. സീ 5 ൽ നാളെ മുതൽ സ്ട്രീമിംഗ് ആരംഭിക്കും. ആഗസ്റ്റ് 11 ന് റിലീസ് ചെയ്ത ഗദർ 2 വലിയ കളക്ഷൻ റെക്കോർഡുകളാണ് സൃഷ്ടിച്ചത്. ഇതുവരെ 690 കോടി രൂപയാണ് ചിത്രം നേടിയത്.
ആദ്യഭാഗമായ ‘ഗദർ എക് പ്രേം കഥ’യുടെ രണ്ടാം ഭാഗമാണ് ഗദർ 2. 2001 ലാണ് ആദ്യ ഭാഗം റിലീസ് ചെയ്തത്. രണ്ടാം ഭാഗം സീ 5 തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. ഉത്കർഷ് ശർമ, ഗൗരവ് ചോപ്ര, സിമ്രാത്ത് കൗർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. 60 കോടിയായിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്.
1 DAY TO GO! This news got us singing like ‘Oooo ho ho ho, Ooho Oo ho ho’
Your favourite and India’s Biggest Blockbuster #Gadar2 is coming to #ZEE5 in just a day’s wait! #Gadar2OnZEE5 pic.twitter.com/Gh4vSNws0w
— ZEE5 (@ZEE5India) October 5, 2023
സെപ്റ്റംബര്‍ ഏഴിന് തിയേറ്ററുകളെ കീഴടക്കി ഷാരൂഖ്-അറ്റ്‌ലി ചിത്രം ജവാന്‍ എത്തിയെങ്കിലും, ഗദര്‍ 2 നേട്ടമുണ്ടാക്കുക തന്നെ ചെയ്തു. 1947ല്‍ ഇന്ത്യ-പാക് വിഭജന കാലത്ത് നടക്കുന്ന പ്രണയകഥയായിരുന്നു 2001ല്‍ ഇറങ്ങിയ ഗദര്‍.
Read more
പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രമാണിത്. താര സിംഗ്, സക്കീന എന്നിവരുടെ അന്ന് വിജയിച്ച പ്രണയത്തിന് 22 വര്‍ഷത്തിനിപ്പുറം 1971 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് എന്ത് സംഭവിച്ചു എന്നതാണ് ഗദര്‍ 2വിന്റെ കഥ.