അഭിനയിക്കാൻ മാത്രമല്ല, മലയാളത്തിൽ ഡബ്ബ് ചെയ്യാനും അറിയാം:ഗുരു സോമസുന്ദരം

മലയാളത്തിൽ അഭിനയിക്കാൻ മാത്രമല്ല സംസാരിക്കാനും സാധിക്കുമെന്ന് തെളിയിച്ച് ഗുരു സോമസുന്ദരം. നാലാംമുറക്ക് വേണ്ടി മലയാളം ഭാഷ വായിക്കാൻ പഠിച്ച ശേഷം ഡബ്ബ് ചെയ്യുന്ന ഗുരു സോമസുന്ദരത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്.  തമിഴ്നാട് സ്വദേശിയായ താരം മലയാളം സിനിമകളിൽ അഭിനയിക്കാൻ എടുക്കുന്ന എഫോർട്ടിനു കൈയടി നൽകുകയാണ് പ്രേക്ഷകർ.

മിന്നൽ മുരളി എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ താരമാണ് ഗുരു സോമസുന്ദരം.മലയാളം സിനിമകളിൽ അതിനു മുൻപ് വേഷമിട്ടിട്ടുണ്ടെങ്കിലും, മിന്നൽ മുരളിയിലെ ഷിബു എന്ന കഥാപാത്രം അദ്ദേഹത്തിന് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടികൊടുത്തിരുന്നു. ഇപ്പോഴിതാ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാംമുറ എന്ന സിനിമയിലൂടെ വീണ്ടും ​ഗുരു സോമസുന്ദരം മലയാളത്തിലെത്തുകയാണ്.

ദേശീയ അവാർഡ് ജേതാവ് ബിജു മേനോനും സിനിമയിൽ കേന്ദ്ര കഥാപാത്രത്തിലെത്തുന്നുണ്ട്. ലക്കി സ്റ്റാർ എന്ന ഹിറ്റ് സിനിമക്ക് ശേഷം ദീപു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ നാലാം മുറ’. ഒരു വലിയ താരനിര ഒന്നിക്കുന്ന ചിത്രം അതിന്റെ അവസാനവട്ട പ്രവർത്തനങ്ങളിലാണ്. സൂരജ് വി ദേവ് ആണ് ചിത്രത്തിന്റെ രചന.

ദിവ്യ പിള്ള , ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കിഷോർ വാരിയത്ത് USA, സുധീഷ് പിള്ള , ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നാലാം മുറ നിർമിക്കുന്നത് ലോകനാഥൻ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപീ സുന്ദർ

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന