നടി ഹന്‍സിക വിവാഹിതയാകാന്‍ ഒരുങ്ങുന്നു. മുംബൈക്കാരനായ വ്യവസായി സുഹൈല്‍ കതൂരിയയാണ് ഹന്‍സികയുടെ വരന്‍. രണ്ടു വര്‍ഷമായി ഹന്‍സികയും സുഹൈലും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജെയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ ഡിസംബര്‍ നാലിനാണ് ഇരുവരുടെയും വിവാഹം. വിവാഹ വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു എങ്കിലും ആരാണ് വരന്‍ എന്നതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളില്‍ വന്നത്.
ഡിസംബര്‍ രണ്ടിന് സൂഫി നൈറ്റോടു കൂടിയാണ് വിവാഹച്ചടങ്ങുകള്‍ക്ക് തുടക്കമാവുക. മെഹന്ദി-സംഗീതാഘോഷം ഡിസംബര്‍ മൂന്നിനാണ്. നേരത്തെ, തമിഴ് നടന്‍ ചിമ്പുവുമായി പ്രണയത്തിലായിരുന്നു ഹന്‍സിക. 2013ല്‍ ഇരുവരും ബന്ധം പരസ്യമാക്കിയിരുന്നെങ്കിലും അടുത്ത വര്‍ഷം വേര്‍പിരിഞ്ഞിരുന്നു.
അതേസമയം, ‘മഹാ’ ആണ് ഹന്‍സികയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. താരത്തിന്റെ 50-ാമത്തെ സിനിമ കൂടിയായിരുന്നു മഹാ. ‘ഹവ’ എന്ന ഹിന്ദി സിനിമയിലൂടെ ബാലതാരമായാണ് ഹന്‍സിക അഭിനയ രംഗത്തേക്ക് എത്തുന്നത്. അല്ലു അര്‍ജുന്‍ ചിത്രം ‘ദേശമുദുരു’വിലൂടെയാണ് ഹന്‍സിക നായികയായി അരങ്ങേറ്റം കുറിക്കുന്നത്.
Read more
‘പാട്ണര്‍’, ‘105 മിനുട്സ്’, ‘മൈ നെയിം ഈസ് ശ്രുതി’, ‘റൗഡി ബേബി’ എന്നിവാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. കൂടാതെ മറ്റ് മൂന്ന് സിനിമകള്‍ കൂടി താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ ബി. ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ‘വില്ലന്‍’ ചിത്രത്തില്‍ നടി വേഷമിട്ടിട്ടുണ്ട്.