കലാകാരന്മാരെ എങ്ങനെ വിലക്കാന്‍ കഴിയും? ഭൂമി ഉള്ളിടത്തോളം കാലം അവര്‍ക്ക് അവസരം കിട്ടും: ലുക്മാന്‍ അവറാന്‍

ശ്രീനാഥ് ഭാസി ഷെയിന്‍ നിഗം എന്നിവരെ സിനിമ സംഘടനകള്‍ സിനിമകള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കിയതില്‍ പ്രതികരണവുമായി ലുക്മാന്‍ അവറാന്‍. കലാകാരന്മാരെ വിലക്കാനാകില്ലെന്നും ഭൂമിയുള്ള കാലത്തോളം അവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുമെന്നും ലുക്മാന്‍ പറഞ്ഞു.

‘കലാകാരന്മാരെ വിലക്കാനാവില്ല. അവര്‍ക്ക് പല അവസരങ്ങളും ലഭിച്ചു കൊണ്ടേയിരിക്കും. വ്യക്തിപരമായിട്ടോ സംഘടനാപരമായോ തീരുമാനങ്ങള്‍ എടുക്കാം. കലാകാരന്മാര്‍ക്ക് അടച്ചിട്ടില്ല വാതിലുകള്‍ ഇല്ല. ഭൂമി ഉള്ളിടത്തോളം അവര്‍ക്ക് അവസരങ്ങള്‍ കിട്ടിക്കൊണ്ടേയിരിക്കും.

ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഒന്നും എനിക്ക് അറിയില്ല. ഈ പറഞ്ഞ ആര്‍ട്ടിസ്റ്റുകളുമായി ഞാന്‍ ഒന്നോ രണ്ടോ സിനിമകള്‍ ചെയ്തിട്ടുണ്ട്. അവിടെ അങ്ങനത്തെ ഒരു പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ല. എന്നാണ് ലുക്മാന്‍ പറയുന്നത്.

ജാക്‌സണ്‍ ബസാര്‍ യൂത്ത് എന്ന ചിത്രമാണ് ലുക്മാന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, ഫാഹിം സഫര്‍, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരി നിര്‍വഹിക്കുന്നു. അപ്പു എന്‍ ഭട്ടത്തിരി, ഷൈജാസ് കെഎം എന്നിവര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഗോവിന്ദ് വസന്തയാണ് ഒരുക്കിയിരിക്കുന്നത്.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്