'മാങ്ങയിട്ട മീന്‍കറിയും ചോറും കഴിക്കുന്ന സീനില്‍ എനിക്ക് അഭിനയിക്കേണ്ടി വന്നില്ല'; ചിത്രം പങ്കുവെച്ച് ദുല്‍ഖര്‍

നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് തിയേറ്ററുകളിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ മികച്ച പ്രതികരണങ്ങളിലൂടെ മുന്നേറുകയാണ്. ചിത്രത്തില്‍ ലല്ലു എന്ന നാട്ടിന്‍പുറത്തുകാരനായാണ് ദുല്‍ഖര്‍ വേഷമിട്ടത്. ദുല്‍ഖര്‍ ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നും തികച്ചു വ്യത്യസ്തമാണ് യമണ്ടനിലെ ലല്ലു. ലുക്കിലും നടപ്പിലും ഭാവത്തിലുമെല്ലാം ദുല്‍ഖര്‍ ആ പുതുമ കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ രസകരമായ ഒരു രംഗത്തിന്റെ സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍. ഒപ്പം അതിന് മനോഹരമായ ഒരു കുറിപ്പും.

സിനിമയില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തിന്റെ വീട്ടില്‍ ചെന്ന് മാങ്ങയിട്ട മീന്‍കറി കൂട്ടി ചോറുണ്ണുന്ന ചിത്രമാണ് ദുല്‍ഖര്‍ പങ്കുവെച്ചത്. “കുറെ കാലമായി ഡയറ്റിങിലായിരുന്നു. അവരെനിക്ക് മാങ്ങയിട്ട മീന്‍കറിയും ചോറും തന്നു. ആ സീനിനു വേണ്ടി എനിക്ക് അഭിനയിക്കേണ്ടി വന്നില്ല. അന്നുവരെ ഭക്ഷണം കാണാത്ത ആളെ പോലെയാണ് ഞാന്‍ ഊണുകഴിച്ചത് .” ദുല്‍ഖര്‍ ചിത്രം പങ്കുവെച്ച് കുറിച്ചു.

https://www.facebook.com/DQSalmaan/photos/a.373034986132319/1752808748154929/?type=3&theater

നവാഗതനായ ബി സി നൗഫല്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഹിറ്റ് ഫിലിം തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍, ബിബിന്‍, സുരാജ് തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ