'ആ രീതിയിൽ പ്രപ്പോസ് ചെയ്തിരുന്നുവെങ്കിൽ നോ പറയുമായിരുന്നു'; അമൽ നീരദുമായുള്ള പ്രണയത്തെ കുറിച്ച് ജ്യോതിർമയി

മലയാളികൾക്ക് എന്നും പ്രിയങ്കരിയായ നടിയാണ് ജ്യോതിർമയി. 2001ൽ റിലീസായ പൈലറ്റ്സ് എന്ന സിനിമയിലൂടെയാണ് ജ്യോതിർമയി തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. മൂന്നാമത്തെ ചിത്രമായ ഭാവത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും ദേശീയ അവാർഡിൽ പ്രത്യേക പരാമർശവും ജ്യോതിർമയി സ്വന്തമാക്കി.

ലാൽ ജോസ് സംവിധാനം ചെയ്‌ത മീശമാധവനിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ജ്യോതിർമയി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നീണ്ട ഇടവേളക്ക് ശേഷം ആദ്യമായാണ് ജ്യോതിർമയി വീണ്ടും മലയാള സിനിമയിൽ സജീവമാകുന്നത്. ‘ഭീഷ്മപർവ്വ’ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്‌ത ബോഗയ്ൻവില്ല കഴിഞ്ഞ ദിവസം മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

സിനിമയിലെ ഏറ്റവും വലിയ പോസിറ്റീവായി പ്രേക്ഷകർ ഒന്നടങ്കം പറയുന്നത് ജ്യോതിർമയിയുടെ പ്രകടനമാണ്. റീത്തുവെന്ന സങ്കീർണമായ കഥാപാത്രത്തെ ജ്യോതിർമയി ഗംഭീരമാക്കിയെന്നാണ് സോഷ്യൽമീഡിയയിൽ വരുന്ന അഭിപ്രായങ്ങൾ. തുടർന്നും സിനിമ ചെയ്യണമെന്നും നടിയോട് പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ട്. അമൽ നീരദുമായുള്ള വിവാഹശേഷമാണ് ജ്യോതിർമയി സിനിമകളിൽ നിന്നും അപ്രത്യക്ഷമായത്.

Actress Jyothirmayi got Married to Director Amal Neerad - Malayalam  Filmibeat

വളരെ ലളിതമായ ചടങ്ങിലൂടെയാണ് 2015ൽ ജ്യോതിർമയി അമലിന്റെ ഭാര്യയായത്. ഇരുവരും ഇതുവരേയും ഒരു മീഡിയയ്ക്ക് മുമ്പിലും തങ്ങളുടെ പ്രണയ കഥയൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ റെഡ് എഫ്എം മലയാളത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ഭർത്താവിനെ കുറിച്ചും മകനെ കുറിച്ചും നടി പങ്കിട്ട വിശേഷങ്ങളാണ് ചർച്ചയാകുന്നത്. അമൽ നീരദ് എങ്ങനെയാണ് ജ്യോതിർമയിയെ പ്രപ്പോസ് ചെയ്‌തതെന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.

Bougainvillea' actor Jyothirmayi says she has transformed a lot after  'Cingamasam': 'I am not that same girl anymore'

താനും അമലും സുഹൃത്തുക്കളായിരുന്നുവെന്നും കോളജ് കാലം തൊട്ട് അമലിനെ പരിചയമുണ്ടെന്നും താരം പറയുന്നു. ഞങ്ങളുടെ ചെയർമാനായിരുന്നു. അതിനുശേഷം അമൽ ബെർലിനിൽ പഠിക്കാൻ പോയി. ഞങ്ങൾ ടച്ചുണ്ടായിരുന്നില്ല. അത് കഴിഞ്ഞ് തിരിച്ച് വന്ന് അമൽ ഒരു ആഡ് പ്ലാൻ ചെയ്‌തിരുന്നു. അമലിനെ മാത്രമല്ല അൻവറിനേയും ജയകൃഷ്‌ണനേയുമെല്ലാം എനിക്ക് കോളജ് കാലം മുതൽ അറിയാം.

അമലും സുഹൃത്തുക്കളും ചേർന്ന് ഒരു ആഡ് ചെയ്യാൻ പ്ലാനിട്ടപ്പോൾ ആ സമയത്ത് ഞാൻ ടെലിവിഷനിൽ ചെറുതായി കോംമ്പെയറിങ്ങൊക്കെ ചെയ്യുന്ന സമയമായിരുന്നു. അങ്ങനെ എന്നെ അവർ അപ്രോച്ച് ചെയ്‌തു. മാത്രമല്ല ഞങ്ങളുടെ വീടുകളും ഏകദേശം ഒരേ സർക്കിളിലായിരുന്നു. അങ്ങനെ ഞങ്ങൾ ആ പരസ്യം ചെയ്‌തു. പക്ഷെ അത് അത്ര പോപ്പുലറൊന്നുമായില്ല.

പിന്നെ ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളർന്നു. ശേഷം വീണ്ടും ഞങ്ങൾ രണ്ടുപേരും രണ്ടുപേരുടെയും വഴിക്ക് പോയി. പിന്നെ എങ്ങനെയോ അത് സംഭവിക്കുകായിരുന്നു. എങ്ങനെയാണെന്ന് ചോദിച്ചാൽ എനിക്കും അറിയില്ല. പിന്നെ ഒരു കൃത്യമായ പ്രപ്പോസൽ ഒന്നും നടത്തിയിട്ടില്ല. എല്ലായിടത്തും കാണുന്നത് പോലൊരു പ്രപ്പോസിങ് അമൽ ഒരിക്കലും ചെയ്യില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഞാൻ അപ്പോൾ തന്നെ നോ പറഞ്ഞേനെ.

ഹൃദയത്തോട് ചേർന്ന് എട്ട് വർഷങ്ങൾ: സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ജ്യോതി, ഒപ്പം  അമൽ | jyothirmayi and amal neerad 8th wedding anniversary news

അമലിന് അമലിന്റേ്റേതായ ഒരു സ്റ്റൈലുണ്ട് എന്നാണ് താരം പറഞ്ഞത്. അമൽ നിർബന്ധിച്ചതിനാലാണ് താൻ ബോഗയ്ൻവില്ലയിൽ അഭിനയിച്ചതെന്നും ജ്യോതിർമയി കൂട്ടിച്ചേർത്തു. ആദ്യം സ്റ്റോറി എൻ്റെ അടുത്ത് പറഞ്ഞ് ജ്യോതി ഈ കഥാപാത്രം ചെയ്യണമെന്ന് അമൽ പറയുകയായിരുന്നു. അത് കേട്ടപ്പോൾ ഞാൻ തന്നെ ചെയ്യണോയെന്നാണ് തിരിച്ച് ചോദിച്ചത്. ഞാൻ കുറേ നാളായി സിനിമയിൽ ഒന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ ജ്യോതിയാണ് എന്റെ ആദ്യത്തെയും അവസാനത്തേയും ചോയിസെന്ന് പറഞ്ഞ് എന്റെ കോൺഫിഡൻസ് അമൽ കൂട്ടിക്കൊണ്ട് വന്നുവെന്നും ജ്യോതിർമയി പറഞ്ഞു.

Read more