ഇന്ദ്രജിത്തിന് മലയാളത്തിലിപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. സഹോദരന്‍ പൃഥ്വിരാജ് സംവിധായകനാകുന്ന ലൂസിഫറില്‍ അഭിനയിക്കുന്നതിനൊപ്പം തന്നെ ആഷിക് അബുവിന്റെ വൈറസ്, രാജീവ് രവിയുടെ തുറമുഖം തുടങ്ങിയ ചിത്രങ്ങളുടെ ഭാഗം കൂടിയാണ് ഇന്ദ്രജിത്. ഇപ്പോഴിതാ ഇതിനൊക്കെ പുറമേ പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം മേനോനൊപ്പം തമിഴില്‍ ഒരു വെബ്‌സീരീസ് ചെയ്യുകയാണ് താരം. ജയലളിതയുടെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന സീരീസില്‍ എംജിആറിന്റെ വേഷത്തിലാണ് ഇന്ദ്രജിത് എത്തുന്നത്. രമ്യാകൃഷ്ണനാണ് ജയലളിതയായി വേഷമിടുന്നത്.
ജയലളിതയുടെ ജീവിതം പറയുന്ന ഒരു സിനിമ ചെയ്യാന്‍ തനിക്ക് ആഗ്രഹമുള്ളതായി ഗൗതം മേനോന്‍ മുമ്പ് തന്നെ പറഞ്ഞിരുന്നു. എന്നാല്‍ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ സംഭവബഹുലമായ ജീവിതം അതിന്റെ അര്‍ത്ഥത്തിലും വ്യാപ്തിയിലും ഉള്‍ക്കൊള്ളിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞാണ് വെബ്‌സീരീസിലേക്ക് ചുവടു മാറിയത്.
Read more
20 എപ്പിസോഡുകളായാണ് സിരീസ് എത്തുക. വളരെ പ്രശസ്തമായ ഒരു നിര്‍മ്മാണക്കമ്പനിയാണ് വെബ് സീരിസിന് ചുക്കാന്‍ പിടിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ടീസറിനൊപ്പം ഈ വിവരങ്ങള്‍ പുറത്തു വിടുമെന്നാണ് സൂചന.