'ഐഎഫ്എഫ്ഐ'യിൽ സിൽവർ പീകോക്ക് പുരസ്കാരം നേടാൻ സാധ്യത; പ്രശംസകൾ ഏറ്റുവാങ്ങി 'ഇരട്ട'

ഗോവയിൽ നടക്കുന്ന 54-മത്  അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങി രോഹിത് എം. ജി കൃഷ്ണൻ സംവിധാനം ചെയ്ത ‘ഇരട്ട’. ജോജു ജോർജ് നായകനായെത്തിയ ചിത്രം സംവിധായകൻ രോഹിത്തിന്റെ ആദ്യ ചിത്രം കൂടിയാണ്.

മികച്ച മികച്ച നവാഗത സംവിധാനത്തിനുള്ള മത്സര ഇനത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.അതുകൊണ്ട് തന്നെ ചിത്രത്തിന് മികച്ച നവാഗത സംവിധായകനുള്ള സിൽവർ പീകോക്ക് പുരസ്കാരം ലഭിക്കാൻ  സാധ്യതകൾ ഏറെയാണ് എന്നാണ് ആദ്യ പ്രദർശനത്തിന് ശേഷം ചലച്ചിത്ര നിരൂപകർ അഭിപ്രായപ്പെടുന്നത്. സിൽവർ പീകോക്ക് അവാർഡ്  നോമിനേഷൻ ലിസ്റ്റിൽ അവസാന ഏഴിൽ ഒരു സിനിമയായാണ് ഇരട്ട ഇപ്പോൾ നിൽക്കുന്നത്. മികച്ച നവാഗത സംവിധായകനായി ഇതുവരെയും ഒരു ഇന്ത്യൻ സംവിധായകനും  തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഒരു പൊലീസ് സ്റ്റേഷനും അവിടെ നടക്കുന്ന മരണവുമാണ് ജോജു ഇരട്ട വേഷത്തിലെത്തുന്ന സിനിമയുടെ കഥാപാരിസരം. ഗംഭീര തിരക്കഥയും കയ്യടക്കമുള്ള സംവിധാനവും തന്നെയാണ് ‘ഇരട്ട’ എന്ന സിനിമയെ മലയാളത്തിലെ മികച്ച സിനിമകളുടെ കൂട്ടത്തിൽ കൊണ്ടെത്തിക്കുന്നത്. രോഹിത്ത് തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

May be an image of 2 people, beard, people smiling and text

ഈ വിഭാഗത്തിൽ ഇരട്ടയടക്കം 7 ചിത്രങ്ങളാണ് മത്സരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ തന്നെ മികച്ച കയ്യടികളാണ് ചിത്രത്തിന് ലഭിച്ചത്.

May be an image of 6 people and text

“അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സിനിമയെ വളരെ സീരിയസ് ആയി കാണുന്ന പ്രേക്ഷകരുടെ കൂടെ ഇരുന്ന് ചിത്രം കണ്ടത് വേറിട്ട ഒരു അനുഭവമായിരുന്നു. കൈയ്യടിയോടെയാണ് ചിത്രത്തിന്റെ ക്ലൈമാക്സിനെ പ്രേക്ഷകർ സ്വീകരിച്ചത്. അതിന് ശേഷമുള്ള ചോദ്യോത്തര വേളയിൽ അവർ പറഞ്ഞ കാര്യങ്ങളൊക്കെ തന്നെ ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ പ്രചോദനം നൽകുന്നതായിരുന്നു” എന്നാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് ശേഷം സംവിധായകൻ രോഹിത്ത് എം ജി കൃഷ്ണൻ പറഞ്ഞത്.

മാർട്ടിൻ പ്രക്കാട്ട് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്ന ഇരട്ടയിൽ, അഞ്ജലി, അഭിറാം, സാബു, ജയിംസ് ഏലിയ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, ശ്രിന്ദ തുടങ്ങിയവരാണ് മറ്റ് താരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം