ജോഷിയുടെ സംവിധാനത്തില്‍ ജയസൂര്യ ചിത്രം; പിറന്നാള്‍ സമ്മാനമായി കാവ്യ ഫിലിംസ്

ജയസൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ജന്മദിന സമ്മാനവുമായി സംവിധായകന്‍ ജോഷിയും മലയാളത്തിലെ പ്രമുഖ നിര്‍മാതക്കളായ കാവ്യ ഫിലിംസും. മാമാങ്കം എന്ന ചിത്രത്തിന് ശേഷം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മാണം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് അനൗണ്‍സ് ചെയ്തിരിക്കുന്നത്.

പൊറിഞ്ചു മറിയം ജോസ്, പാപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോഷി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ജയസൂര്യയുടെ ഒരു മാസ് ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്ന് പ്രതീക്ഷിക്കാം. നിഷാദ് കോയ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കുന്നത്. പ്രോജക്ട് ഡിസൈന്‍ ബാദുഷ എന്‍ എം. വാര്‍ത്ത പ്രചരണം: വാഴൂര്‍ ജോസ്, പി ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്.

അതേസമയം, നിരവധി ചിത്രങ്ങളാണ് ജയസൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. കത്തനാര്‍, ജോണ്‍ ലൂഥര്‍, രാമസേതു, ആട് 3, മേരി ആവാസ് സുനോ, ഈശോ, ടര്‍ബോ പീറ്റര്‍, സണ്ണി എന്നിവയാണ് ജയസൂര്യയുടെതായി ഒരുങ്ങുന്നത്. ഈശോ സിനിമയുടെ പേരിന് നേരെ വിവാദം ഉയര്‍ന്നിരുന്നു.

Read more

സുരേഷ് ഗോപിയെ നായകനാക്കി പാപ്പാന്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് ജോഷി ഇപ്പോള്‍. ഗോകുല്‍ സുരേഷ്, കനിഹ, നൈല ഉഷ, നീത പിള്ള, സണ്ണി വെയ്ന്‍, ആശ ശരത്, ജുവല്‍ മേരി, മാല പാര്‍വതി, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.