പുതിയ സിനിമ? മോഹന്‍ലാലിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ജൂഡ് ആന്തണി ജോസഫ്

തന്റെ പുതിയ ചിത്രം 2018 പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. അതേസമയം ജൂഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ പോസ്റ്റ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്കിലൂടെ ജൂഡ് പലപ്പോഴും പങ്കുവച്ചിട്ടുള്ള ചിത്രമാണ് ഇത്. മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നും മറ്റൊരിക്കല്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അറിയിച്ചുകൊണ്ടും ഇതേ ചിത്രം ജൂഡ് പങ്കുവച്ചിരുന്നു.

പുതിയ പോസ്റ്റിന് താഴെ കമന്റ് ബോക്‌സിലും ഇത്തരത്തില്‍ ഒരു സിനിമ സംഭവിക്കുമോ എന്ന ചോദ്യമാണ് സിനിമാപ്രേമികള്‍ ചോദിക്കുന്നത്. നേരത്തെ ലാല്‍ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തില്‍ ജൂഡ് മോഹന്‍ലാലിനൊപ്പം അഭിനയിച്ചിരുന്നു.

അതേസമയം 2018 വലിയ ഹിറ്റായി മാറുകയാണ്. വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രം സെക്കന്‍ഡ് ഷോകള്‍ക്കു ശേഷം വെള്ളി, ശനി ദിവസങ്ങളില്‍ പല സെന്ററുകളിലും അധിക പ്രദര്‍ശനങ്ങളും നടന്നു. പുറത്തെത്തിയ കണക്കുകള്‍ പ്രകാരം 1.85 കോടിയാണ് റിലീസ് ദിനത്തില്‍ ചിത്രത്തിന്റെ കേരള കളക്ഷന്‍.

രണ്ടാം ദിനം ഇരട്ടിയിലേറെ, 3.2- 3.5 കോടി റേഞ്ചില്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. മൂന്ന് ദിവസം നീളുന്ന ആദ്യ വാരാന്ത്യ ബോക്‌സ് ഓഫീസില്‍ ചിത്രം സമീപകാല മലയാള സിനിമയില്‍ റെക്കോര്‍ഡ് ഇടുമെന്നത് ഉറപ്പാണ്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍