കാപ്പ സിനിമയിലെ ആരും ശ്രദ്ധിക്കാതെ പോയ പത്ത് അബദ്ധങ്ങള്‍; വിഡിയോ

ഷാജി കൈലാസ് ഒരുക്കിയ കാപ്പയിലെ ശ്രദ്ധിക്കാതെ പോയ ചില അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വിഡിയോ ശ്രദ്ധേയമാകുന്നു. കൊട്ടമധുവിനെക്കുറിച്ച് അറിയാന്‍ ആനന്ദ് ഗൂഗിളില്‍ തിരയുന്നൊരു രംഗം സിനിമയിലുണ്ട്. കൊട്ടമധു എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ഗൂഗിളില്‍ ലിസ്റ്റ് ചെയ്യുന്ന മധുവിന്റെ ചിത്രങ്ങളില്‍ ഒന്ന് അയാള്‍ പിന്നീട് പാര്‍ട്ടി ഓഫിസില്‍ വന്നിരിക്കുന്ന രംഗങ്ങളിലേതാണ്. മറ്റ് ചിത്രങ്ങളുടെ കാര്യത്തിലും ഇതുപോലുള്ള അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ഇത് കൂടാതെ കൊട്ടമധു കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ലത്തീഫ് അച്ചടിക്കുന്ന രംഗങ്ങളിലും വലിയ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് വിഡിയോ വിശദീകരിക്കുന്നു. സിനിമയെ സൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടുപിടിച്ച തെറ്റുകളാണ് വിഡിയോയിലുള്ളത്.

പൃഥ്വിരാജ് അവതരിപ്പിച്ച കൊട്ട മധു എന്ന കഥാപാത്രം എങ്ങനെയാണ് തിരുവനന്തപുരത്തെ ഗുണ്ടാ തലവന്‍ ആകുന്നതെന്നും പിന്നീട് അങ്ങോട്ടുള്ള ഗുണ്ടാ പകയും കൊലയുമാണ് സിനിമ. ജി.ആര്‍. ഇന്ദുഗോപന്റെ ശംഖുമുഖിയെന്ന ചെറുനോവലാണ് സംവിധായകന്‍ വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരിക്കിയിരിക്കുന്നതും. . ജോമോന്‍ ടി. ജോണ്‍ ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

കേരളത്തില്‍ 233 സ്‌ക്രീനുകളാണ് ചിത്രത്തിന്. ജിസിസിയില്‍ ആകെ 117 സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്തത്. നന്ദു, അന്ന ബെന്‍ ജഗദീഷ്, ഇന്ദ്രന്‍സ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Latest Stories

ഐപിഎല്‍ 2025: 'ശ്രേയസിനെ വിളിച്ചിരുന്നു, പക്ഷേ അവന്‍ കോള്‍ എടുത്തില്ല'; വെളിപ്പെടുത്തി പോണ്ടിംഗ്

മെസിയുടെ ഭാവി ഇങ്ങനെയാണ്, തീരുമാനം ഉടൻ ഉണ്ടാകും"; ഇന്റർമിയാമി ഉടമസ്ഥന്റെ വാക്കുകൾ ഇങ്ങനെ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് നാല് പേര്‍; പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മുംബൈയില്‍ ആഡംബര ഭവനം, വിവാഹ തീയതി ഉടന്‍ പുറത്തുവിടും ; വിവാഹം ആഘോഷമാക്കാന്‍ തമന്ന

ഐപിഎല്‍ 2025: കൊല്‍ക്കത്ത അവരുടെ നായകനെ കണ്ടെത്തി?, നെറ്റിചുളിപ്പിക്കുന്ന തീരുമാനം

ഇസ്രയേലി പ്രധാനമന്ത്രി രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്യും; ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേയുള്ള ഐസിസി വാറണ്ട് നടപ്പിലാക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ആ കയ്യാങ്കളിക്ക് ശേഷം ഒടുവിലും രഞ്ജിത്തും പരസ്പരം പൊറുത്തു.. ഇപ്പോള്‍ കണ്ടത് സബ്‌സ്‌ക്രിപ്ഷന്‍ കൂട്ടാനുള്ള തറവേല: എം പത്മകുമാര്‍

ഇത്ര ഉയർന്ന തുകക്ക് വെങ്കിടേഷിനെ ടീമിൽ എത്തിച്ചത് മണ്ടത്തരം? കെകെആർ സിഇഒ വെങ്കി മൈസൂർ നടത്തിയത് വമ്പൻ പ്രസ്താവന

'ഒഴിയാൻ തയാർ'; ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

സംശയങ്ങള്‍ മാറ്റിവക്കേണ്ട സമയമായിരിക്കുന്നു, അവനെ നെക്സ്റ്റ് ബിഗ് തിങ് എന്ന് വിശേഷിപ്പിക്കുന്നതിനും