ഷാജി കൈലാസ് ഒരുക്കിയ കാപ്പയിലെ ശ്രദ്ധിക്കാതെ പോയ ചില അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വിഡിയോ ശ്രദ്ധേയമാകുന്നു. കൊട്ടമധുവിനെക്കുറിച്ച് അറിയാന്‍ ആനന്ദ് ഗൂഗിളില്‍ തിരയുന്നൊരു രംഗം സിനിമയിലുണ്ട്. കൊട്ടമധു എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ഗൂഗിളില്‍ ലിസ്റ്റ് ചെയ്യുന്ന മധുവിന്റെ ചിത്രങ്ങളില്‍ ഒന്ന് അയാള്‍ പിന്നീട് പാര്‍ട്ടി ഓഫിസില്‍ വന്നിരിക്കുന്ന രംഗങ്ങളിലേതാണ്. മറ്റ് ചിത്രങ്ങളുടെ കാര്യത്തിലും ഇതുപോലുള്ള അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
ഇത് കൂടാതെ കൊട്ടമധു കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ലത്തീഫ് അച്ചടിക്കുന്ന രംഗങ്ങളിലും വലിയ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് വിഡിയോ വിശദീകരിക്കുന്നു. സിനിമയെ സൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടുപിടിച്ച തെറ്റുകളാണ് വിഡിയോയിലുള്ളത്.
പൃഥ്വിരാജ് അവതരിപ്പിച്ച കൊട്ട മധു എന്ന കഥാപാത്രം എങ്ങനെയാണ് തിരുവനന്തപുരത്തെ ഗുണ്ടാ തലവന്‍ ആകുന്നതെന്നും പിന്നീട് അങ്ങോട്ടുള്ള ഗുണ്ടാ പകയും കൊലയുമാണ് സിനിമ. ജി.ആര്. ഇന്ദുഗോപന്റെ ശംഖുമുഖിയെന്ന ചെറുനോവലാണ് സംവിധായകന് വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുന്നത്. ഇന്ദുഗോപന് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരിക്കിയിരിക്കുന്നതും. . ജോമോന് ടി. ജോണ്‍ ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
കേരളത്തില്‍ 233 സ്ക്രീനുകളാണ് ചിത്രത്തിന്. ജിസിസിയില്‍ ആകെ 117 സ്ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്തത്. നന്ദു, അന്ന ബെന്‍ ജഗദീഷ്, ഇന്ദ്രന്‍സ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.