ഓഹോ അപ്പോൾ അതാണ് കാരണം, രാഹുൽ മികച്ച പ്രകടനം നടത്തിയതിന് പിന്നിൽ ആ രണ്ട് വ്യക്തികൾ; വെളിപ്പെടുത്തി അഭിഷേക് നായർ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ ആകെ പതറിയപ്പോൾ കെ എൽ രാഹുലിൻ്റെ ഇന്നിംഗ്‌സ് 26 റൺസ് ഇന്നിങ്സിന് വലിയ മഹത്വം തന്നെ ഉണ്ടായിരുന്നു. അടിക്ക് തിരിച്ചടി നല്കാൻ ഓസ്ട്രേലിയ, ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ പന്തെറിഞ്ഞപ്പോൾ മികച്ച സ്ട്രോക്ക് പ്ലേയിലൂടെ രാഹുൽ നേടിയ 77 റൺസ് കൂടിയായതോടെ ഏറെ നാളത്തെ മോശം ഫോമിന്റെ പഴി രാഹുൽ ഒഴിവാക്കിയെന്ന് തന്നെ പറയാം.

രാഹുൽ ന്യൂസിലൻഡിനെതിരെ ഒരു ടെസ്റ്റ് മാത്രം ആയിരുന്നു കളിച്ചത് മോശം പ്രകടനത്തിന് പിന്നാലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ബെഞ്ചിലായി. മുൻ ഇന്ത്യൻ താരവും നിലവിലെ ടീം അസിസ്റ്റൻ്റ് കോച്ചുമായ അഭിഷേക് നായർ, പെർത്തിലെ ബാറ്ററുടെ വിജയത്തിന് ഹെഡ് കോച്ച് ഗൗതം ഗംഭീർ, ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരിൽ നിന്നുള്ള ആശയവിനിമയത്തിന് ക്രെഡിറ്റ് നൽകി.

“ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ഓപ്പൺ ചെയ്യുമെന്ന് ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയ്ക്കിടെ കെഎൽ രാഹുലിനെ അറിയിച്ചിരുന്നു. പെർത്ത് മത്സരത്തിന് രോഹിത് ലഭ്യമല്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഗംഭീറും രോഹിതും രാഹുലിന് പിന്തുണ നൽകി. ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള തയ്യാറെടുപ്പ് രാഹുൽ അവിടെനിന്ന് തുടങ്ങി.”

“ഇന്ത്യ എയിൽ കളിക്കാനും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും അദ്ദേഹത്തെ നേരത്തെ ഓസ്‌ട്രേലിയയിലേക്ക് അയച്ചു. അതിനാൽ, ആശയവിനിമയമാണ് ഇവിടെ അദ്ദേഹത്തിൻ്റെ മികച്ച പ്രകടനത്തിന് കാരണം. ആശയവിനിമയം ഒരു പ്രധാന പങ്ക് വഹിക്കുന്നു, രാഹുലിൻ്റെ കാര്യത്തിൽ ഇതാണ് സംഭവിച്ചത്, ”അഭിഷേക് നപറഞ്ഞു.

297 പന്തിൽ 161 റൺസ് നേടിയ യശസ്വി ജയ്‌സ്വാളിനൊപ്പം രാഹുൽ ഓപ്പണിങ് വിക്കറ്റിൽ 201 റൺസിൻ്റെ കൂട്ടുകെട്ട് പങ്കിട്ടു.