കാജലിന് ആണ്‍കുഞ്ഞ്

തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളിനും ഭര്‍ത്താവ് ഗൗതം കിച്ലുവിനും ആണ്‍കുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ഏവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദിയെന്നും നടിയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

2020 ഒക്ടോബര്‍ 30 നാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്ലുവും വിവാഹിതരാകുന്നത്. ഇരുവരും കുട്ടിക്കാലം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു…

Read more

വിവാഹശേഷവും അഭിനയത്തില്‍ സജീവമായിരുന്ന കാജല്‍, കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ‘ആചാര്യ’ എന്ന ചിരഞ്ജീവി ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു. ദുല്‍ഖറിനൊപ്പമുള്ള ‘ഹേയ് സിനാമിക’യാണ് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.