കാജല്‍ അഗര്‍വാള്‍ വിവാഹിതയായി; ചിത്രങ്ങള്‍

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ച്‌ലു ആണ് കാജലിന്റെ വരന്‍. വെള്ളിയാഴ്ച മുംബൈ താജ്മഹല്‍ പാലസ് ഹോട്ടലില്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ചുവപ്പ് ലെഹങ്കയാണ് കാജല്‍ അണിഞ്ഞത്. ഐവറി കളറിലുള്ള ഷെര്‍വാണി അണിഞ്ഞാണ് ഗൗതം എത്തിയത്. ഈ മാസം ആദ്യമാണ് താന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ കാജല്‍ അറിയിച്ചത്. ബാച്ചിലറേറ്റ് പാര്‍ട്ടിയുടെയും ഹല്‍ദി ഫംഗ്ഷന്റെയും ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

വിവാഹശേഷവും അഭിനയം തുടരും. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം എന്നും താരം പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. ക്യൂം! ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം തെന്നിന്ത്യന്‍ രംഗത്ത് സജീവമാകുകയായിരുന്നു.

മഗധീര, തുപ്പാക്കി, ജില്ല, മാരി, മാട്രന്‍, മിസ്റ്റര്‍ പെര്‍ഫെക്ട്, യേവദു തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ താരം വേഷമിട്ടു. മൊസഗല്ലു, ആചാര്യ, മുംബൈ സാഗ, ഹേയ് സിനാമിക, ഇന്ത്യന്‍ 2 എന്നിവയാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. പാരിസ് പാരിസ് ആണ് റിലീസിന് ഒരുങ്ങുന്ന സിനിമ.

Read more