നായകന്‍ കാളിദാസ് ജയറാം ; 'രജ്‌നി'വരുന്നു

വിനില്‍ സ്‌കറിയ വര്‍ഗീസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ദ്വിഭാഷാ ചിത്രത്തില്‍ കാളിദാസ് ജയറാം നായകനാവുന്നു. തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം മലയാളത്തില്‍ ‘രജ്‌നി’ എന്നും തമിഴില്‍ ‘അവള്‍ പെയര്‍ രജ്‌നി’ എന്നുമാണ് പേരിട്ടിരിക്കുന്നത്.

മോളിവുഡില്‍ തരംഗമായി മാറിയ ഫഹദ് ഫാസില്‍ ചിത്രം ‘ട്രാന്‍സി’ന്റെ തിരക്കഥാകൃത്ത് വിന്‍സന്റ് വടക്കന്‍ ആണ് രജ്‌നിയുടെ മലയാളം സംഭാഷണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കാളിദാസ്, നമിത പ്രമോദ്, റീബ മോണിക്ക ജോണ്‍, സൈജു കുറുപ്പ് എന്നിവരെയാണ് പ്രധാന അഭിനേതാക്കള്‍.

അശ്വിന്‍ കെകുമാര്‍, കരുണാകരന്‍, ഷോണ്‍ റോമി എന്നിവരും ചിത്രത്തിലുണ്ട്. വിനില്‍ സ്‌കറിയ തന്നെയാണ് തിരക്കഥയും തമിഴ് പതിപ്പിന്റെ സംഭാഷണവും ഒരുക്കുന്നത്.ആര്‍ആര്‍ വിഷ്ണു ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

Read more

4 മ്യൂസിക്സ് ബാന്‍ഡാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. നിലവില്‍ ശങ്കര്‍-കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഇന്ത്യന്‍ 2’വിന്റെ ചിത്രീകരണത്തിലാണ് കളിദാസ് ജയറാം. തായ്വാനാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.