ആയിരം കോടി കടക്കും മുന്നേ ഒ.ടി.ടി പ്രഖ്യാപനം, എത്തുക രണ്ട് പ്ലാറ്റ്‌ഫോമുകളില്‍; 'കല്‍ക്കി'ക്ക് സംഭവിച്ചതെന്ത്?

ആയിരം കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്തുന്നതിന് മുമ്പേ പ്രഭാസ്-നാഗ് അശ്വിന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’ ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 815 കോടി രൂപയാണ് കല്‍ക്കി ഇതുവരെ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്. ചിത്രം ആയിരം കോടി ക്ലബ്ബിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇതിനിടെയാണ് കല്‍ക്കിയുടെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എത്തിയിരിക്കുന്നത്. ചിത്രം ഉടന്‍ ഒടിടിയില്‍ ലഭ്യമാകുമെന്നും രണ്ട് പ്ലാറ്റ്‌ഫോമുകളിലായിരിക്കും ചിത്രത്തിന്റെ സ്ട്രീമിംഗ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഒ.ടി.ടി റിലീസായി ആമസോണ്‍ പ്രൈമിലും നെറ്റ്ഫ്‌ലികിസിലും ചിത്രം എത്തും. ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടെയായിരിക്കും ചിത്രം ഒ.ടി.ടിയിലെത്തുക.

പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, കമല്‍ ഹാസന്‍, ശോഭന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കൂടാതെ വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍, രാജമൗലി, രാം ഗോപാല്‍ വര്‍മ്മ എന്നിവര്‍ കാമിയോ റോളുകളിലും എത്തിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം തിയേറ്ററിലെത്തിയത്.

തെലുങ്ക്, മലയാളം, തമിഴ്, കന്നഡ പതിപ്പുകള്‍ ആമസോണ്‍ പ്രൈമില്‍ ലഭ്യമാകും. അതേസമയം ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോട് നെറ്റ്ഫ്‌ലിക്‌സില്‍ മാത്രമായിരിക്കും സംപ്രേഷണം ചെയ്യുക. ജൂണ്‍ 27ന് തിയേറ്ററുകളിലെത്തിയ ചിത്രം ജൂലൈയില്‍ തന്നെ ഒ.ടി.ടിയില്‍ എത്തിക്കാന്‍ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാല്‍ ചിത്രം കാണാന്‍ തിയേറ്ററുകളിലേക്ക് ഇപ്പോഴും പ്രേക്ഷകര്‍ എത്തുന്നതിനാലാണ് ഒ.ടി.ടി റിലീസ് മാറ്റിവച്ചത്. സെപ്റ്റംബര്‍ രണ്ടാം വാരത്തോട് കൂടി ചിത്രം ഒ.ടി.ടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 600 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. ഓപ്പണിംഗ് ദിനത്തില്‍ തന്നെ ചിത്രം 191 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി