പ്രശസ്ത കന്നഡ നടൻ ദർശൻ തൂഗുദീപ കൊലക്കേസിൽ അറസ്റ്റിൽ

‘ചലഞ്ചിംഗ് സ്റ്റാർ’ എന്നറിയപ്പെടുന്ന കന്നഡ സൂപ്പർ താരം ദർശൻ കൊലപാതകക്കേസിൽ മൈസൂരിൽ അറസ്റ്റിലായി. ചിത്രദുർഗയിൽ നിന്നുള്ള രേണുക സ്വാമി എന്നയാളുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ദർശനെ കസ്റ്റഡിയിലെടുത്തത്.

ദർശന്റെ അടുത്ത സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് രേണുക സ്വാമി അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും സമൂഹമാധ്യമങ്ങളിൽ കമന്റുകളിടുകയും ചെയ്‌തതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപോർട്ടുകൾ.

ചോദ്യം ചെയ്യലിൽ നടൻ ദർശൻ്റെ നിർദ്ദേശപ്രകാരമാണ് രേണുക സ്വാമി യെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. ദർശൻ്റെ കൺമുന്നിൽ വെച്ച് കൊലപ്പെടുത്തുകയും ദർശൻ്റെ വസതിയിലെ ഗാരേജിൽ വെച്ച് ആയുധങ്ങൾ കൊണ്ട് മർദ്ദിക്കുകയും ചെയ്തതായും റിപോർട്ടുകൾ പറയുന്നു. നടനോടൊപ്പം 10 പേർ കൂടി അറസ്റ്റിലായിട്ടുണ്ട്.

ചിത്രദുർഗ സ്വദേശിയായ എസ് രേണുകസ്വാമി (33) ആണ് കൊല്ലപ്പെട്ടത്. കാമാക്ഷിപാല്യയിലെ അഴുക്കുചാലിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. ദർശൻ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ