കണ്ണന്‍ താമരക്കുളത്തിന്റെ ആദ്യ സിനിമയുടെ നിര്‍മ്മാതാവ് ഇപ്പോള്‍ കെഞ്ചുകയാണ്, 'എനിക്ക് കുറച്ച് പണം തന്ന് സഹായിക്കൂ'

ആടുപുലിയാട്ടം, അച്ചായന്‍സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കണ്ണന്‍ താമരക്കുളത്തിനെതിരെ അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തിന്റെ നിര്‍മ്മാതാവ് സുരേന്ദ്രന്‍ പിള്ള. ത്രിലോക് സിനിമാസിന്റെ ഉടമയായ ഇദ്ദേഹമായിരുന്നു കണ്ണന്‍ ആദ്യമായി സംവിധാനം ചെയ്ത തമിഴ്ചിത്രം സുരെയാടല്‍ നിര്‍മ്മിച്ചത്.

സിനിമ പരാജയപ്പെട്ടതോടെ നിര്‍മ്മാതാവ് പ്രതിസന്ധിയിലായി. പിന്നീട് കണ്ണന്‍ താമരക്കുളം ഇയാളെക്കുറിച്ച് അന്വേഷിച്ചില്ലെന്നാണ് കഴിഞ്ഞ ദിവസം കണ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴെ കമന്റിട്ടത്.

ഇപ്പോള്‍ ആ കമന്റ് അവിടെയില്ല. അത് ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. സുരേന്ദ്രന്‍പിള്ള ഇട്ട കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് ഇവിടെ.

കോടികളാണ് തനിക്ക് നഷ്ടപ്പെട്ടത്. നിങ്ങള്‍ ഇപ്പോള്‍ നല്ല നിലയിലാണ്. എന്റെ അവസ്ഥ വളരെ മോശമാണ്. എന്നെ കുറച്ച് പണം നല്‍കി സഹായിക്കണം. ഇല്ലെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കെതിരെ അധികാരികളെ സമീപിക്കും തുടങ്ങിയ കാര്യങ്ങളാണ് കമന്റിലൂടെ പറയുന്നത്.

ഉണ്ണി മുകുന്ദനെ നായകനാക്കിയുള്ള ചാണക്യതന്ത്രമാണ് കണ്ണന്റെ ഏറ്റവും പുതിയ ചിത്രം. ഈ ചിത്രത്തിന്റെ പൂജയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് ആദ്യ നിര്‍മ്മാതാവിന്റെ കമന്റ് പ്രത്യക്ഷപ്പെട്ടത്.