'അന്നും ഇന്നും അരവിന്ദ് സ്വാമിയുടെ ഭാര്യ മധുബാല, യഥാര്‍ത്ഥ ഭാര്യ പോലും ഇത്ര കാലം കൂടെ നില്‍ക്കില്ല'; ചര്‍ച്ചയായി കപില്‍ ശര്‍മ്മ ഷോ

സൂപ്പര്‍ ഹിറ്റ് റൊമാന്റിക് ചിത്രം ‘റോജ’ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയില്‍ ഒന്നാണ്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ അരവിന്ദ് സ്വാമിയും മധുബാലയും ഏറെ ആരാധകരുള്ള താരജോഡിയാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം തലൈവി സിനിമയിലൂടെ ഈ താരജോഡി വീണ്ടും സ്‌ക്രീനില്‍ ഒന്നിച്ച് എത്തിയിരിക്കുകയാണ്.

തലൈവിയിലൂടെ അരവിന്ദ് സ്വാമി അവതരിപ്പിച്ച എംജിആറിന്റെ ഭാര്യയായാണ് മധു എത്തിയത്. ചിത്രം മികച്ച വിജയമായതിന് പിന്നാലെ കപില്‍ ശര്‍മ ഷോ എന്ന പരിപാടിയില്‍ മധു അതിഥിയായി എത്തി. സൂപ്പര്‍ഹിറ്റ് താരജോഡിയെ കുറിച്ചുള്ള കപില്‍ ശര്‍മയുടെ രസകരമായ പരാമര്‍ശമാണ് ആരാധക ശ്രദ്ധ നേടുന്നത്.

റോജയിലും തലൈവിയിലും അരവിന്ദ് സ്വാമിയുടെ ഭാര്യയാണ് മധുവെന്നും യഥാര്‍ത്ഥ ഭാര്യ പോലും ഇത്രനാള്‍ കൂടെകാണില്ലല്ലോ എന്നാണ് കപില്‍ ശര്‍മ പറഞ്ഞത്. ഷോയുടെ പ്രമോ വിഡിയോ ആണ് പുറത്തുവിട്ടത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

”ഞാന്‍ റോജ കണ്ടപ്പോള്‍ അരവിന്ദ് സ്വാമി നിങ്ങളുടെ ഭര്‍ത്താവായിരുന്നു, ഇപ്പോള്‍ തലൈവി കണ്ടപ്പോഴും അദ്ദേഹം തന്നെയായിരുന്നു ഭര്‍ത്താവ്. നിങ്ങള്‍ കൂടെ നില്‍ക്കുന്നതു പോലെ യഥാര്‍ത്ഥ ഭാര്യ പോലും ഇത്രകാലം നില്‍ക്കില്ല” എന്നാണ് കപില്‍ ശര്‍മ മധുബാലയോട് പറയുന്നത്.

View this post on Instagram

A post shared by Sony Entertainment Television (@sonytvofficial)

Read more