'കസബ' ഇനി 'സര്‍ക്കിള്‍', മമ്മൂട്ടി ചിത്രം തിയേറ്ററില്‍ റിലീസിന് ഒരുങ്ങുന്നു

മമ്മൂട്ടി ചിത്രം ‘കസബ’യുടെ തമിഴ് മൊഴിമാറ്റ പതിപ്പ് തിയേറ്ററില്‍ റിലീസിന് ഒരുങ്ങുന്നു. ‘സര്‍ക്കിള്‍’ എന്ന പേരിലാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് തിയേറ്ററുകളില്‍ എത്തുന്നത്. നിഥിന്‍ രഞ്ചി പണിക്കരുടെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്നു കസബ. സിഐ രാജന്‍ സക്കറിയ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്.

ആക്ഷന്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം 2016ല്‍ ആണ് റിലീസ് ചെയ്തത്. തമിഴ്‌നാട്ടില്‍ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ അനുമതിക്ക് പിന്നാലെയാണ് ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനം വന്നിരിക്കുന്നത്. സെപ്റ്റംബര്‍ 3ന് ആണ് ചിത്രം റിലീസ് ചെയ്തത്. ട്രെയ്‌ലര്‍ നേരത്തെ പുറത്തെത്തിയിരുന്നു.

നേഹ സക്‌സേന, വരലക്ഷ്മി ശരത്കുമാര്‍, സമ്പത്ത് രാജ്, ജഗദീഷ് എന്നീ താരങ്ങളുമാണ് ചിത്രത്തില്‍ വേഷമിട്ടത്. ചിത്രത്തിന് നേരെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. ചിത്രത്തില്‍ ഒരു പൊലീസുകാരിയുടെ ബെല്‍റ്റില്‍ പിടിച്ചു വലിച്ചു കൊണ്ട് മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന സംഭാഷണം ഏറെ വിവാദമായിരുന്നു.

ഈ രംഗത്തെ വിമര്‍ശിച്ചു കൊണ്ട് നടി പാര്‍വതി തിരുവോത്ത് നടത്തിയ പരാമര്‍ശവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഏതാനും മമ്മൂട്ടി ആരാധകരില്‍ നിന്നു പരിഹാസവും ഭീഷണികളും പാര്‍വതിക്കു നേരിടേണ്ടി വന്നിരുന്നു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ