കാശ്മീര്‍ ഭൂചലനം; തങ്ങള്‍ സുരക്ഷിതരെന്ന് ലിയോയുടെ അണിയറപ്രവര്‍ത്തകര്‍

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ ചിത്രീകരണം ജമ്മു കശ്മീരില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ ചൊവ്വാഴ്ച അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിന്റെ തുടര്‍ചലനങ്ങള്‍ കശ്മീരിലുണ്ടായിരുന്നു. ഇപ്പോഴിതാ ഇത് തങ്ങള്‍ നേരിട്ടനുഭവിച്ചുവെന്നും സുരക്ഷിതരാണെന്നും അറിയിച്ചിരിക്കുകയാണ് ലിയോ ടീം.

നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രമുഖി എന്ന ചിത്രത്തിലെ വടിവേലു അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുവീഡിയോയും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

മാസ്റ്ററിനുശേഷം വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. സഞ്ജയ് ദത്ത്, മിഷ്‌കിന്‍, ഗൗതം മേനോന്‍, അര്‍ജുന്‍, തൃഷ, പ്രിയ ആനന്ദ്, മാത്യു തോമസ് എനിനവരാണ് താരനിരയില്‍. ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് സഞ്ജയ് ദത്ത് ചിത്രത്തില്‍ അഭിനയിക്കാനെത്തിയത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. കെ.ജി.എഫ് : ചാപ്റ്റര്‍ 2-ന് ശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന തെന്നിന്ത്യന്‍ ചിത്രംകൂടിയാണ് ലിയോ.

ഏപ്രില്‍ മാസത്തോടെ കശ്മീരിലെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ലിയോ ടീമിന്റെ ശ്രമമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിര്‍ണായകമായ ഒരു രംഗത്തിന്റെ ചിത്രീകരണത്തിനായി ഹൈദരാബാദില്‍ പടുകൂറ്റന്‍ വിമാനത്താവളത്തിന്റെ സെറ്റാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ 19 നാണ് ചിത്രത്തിന്റെ റിലീസ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം